സച്ചിൻ ടെണ്ടുൽക്കർ രാജ്യ ദ്രോഹിയാണെന്ന് അർണാബ് ഗോസ്വാമി..!!

62

ഇന്ത്യൻ ക്രിക്കറ്റ് ദൈവം സച്ചിനും സുനിൽ ഗവസ്‌കാരും രാജ്യ ദ്രോഹികൾ ആണെന്ന് റിപ്പബ്ലിക് ടിവി മേധാവിയും അവതാരകനും ആയ അർണാബ് ഗോസ്വാമി. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ ചാനൽ ചർച്ചക്ക് ഇടയിൽ ആണ് വിവാദ പരാമർശം നടത്തിയത്.

പാക് പിന്തുണയുള്ള ജെയ്‌ഷെ മുഹമ്മദ് ആണ് ഇന്ത്യൻ സേനക്ക് നേരെ ഭീകരാക്രമണം നടത്തിയത്. തുടർന്ന് പാകിസ്ഥാനുമായി ഉള്ള എല്ലാ ബന്ധങ്ങളും വേണ്ട എന്നു വെച്ച സാഹചര്യത്തിൽ ആണ് ഇംഗ്ളണ്ടിൽ വെച്ചു നടക്കുന്ന ക്രിക്കറ്റ് ലോക കപ്പിൽ പാകിസ്‌താനുമായുള്ള കളി ഇന്ത്യ ബഹിഷ്കരിക്കണം എന്ന ആവശ്യം ഉണ്ടായത്.

ഈ വിഷയത്തിൽ വാദ പ്രതിവാദങ്ങൾ നടക്കുന്നതിന് ഇടയിൽ ആണ്, പാകിസ്താനുമായുള്ള കളിയിൽ നിന്നും പിന്മാറുക അല്ല വേണ്ടത്, കളിച്ചു ജയിക്കുക ആണ് വേണ്ടത് എന്ന് സച്ചിനും സുനിൽ ഗവസ്‌കാരും അഭിപ്രായപെട്ടത്.

ഈ വിഷയത്തെ മുൻ നിർത്തിയാണ് സച്ചിനെയും ഗവാസ്‌കറെയും അർണാബ് രാജ്യ ദ്രോഹികൾ എന്ന് വിളിച്ചത്. റിപ്പബ്ലിക് ടി.വിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഷെയിം ഓണ്‍ ആന്റിനാഷണല്‍ എന്ന ഹാഷ്ടാഗിലാണ് സച്ചിനേയും ഗവാസ്‌കറേയും അര്‍ണബ് വിശേഷിപ്പിച്ചത്.

ക്രിക്കറ്റ് ദൈവമായി ആരാധകര്‍ കരുതുന്ന സച്ചിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് അര്‍ണാബ് നടത്തിയത്. സച്ചിന് ബോധമുണ്ടെങ്കില്‍ അയാളാണ് ആദ്യം ഇന്ത്യ പാകിസ്ഥാനെതിരേ കളിക്കരുതെന്ന് പറയേണ്ടിയിരുന്നത്. സച്ചിനും ഗവാസ്‌കറും പറയുന്ന് രണ്ട് പോയിന്റ് നഷ്ടപ്പെടുത്തരുത് എന്നാണ്. എന്നാല്‍, രണ്ട് പോയിന്റല്ല, രക്തസാക്ഷികളുടെ ജീവന് പകരം ചോദിക്കുകയാണ് വേണ്ടത്. അര്‍ണാബ് തുറന്നടിച്ചു.

എന്നാല്‍, ഇതെല്ലാം കേട്ടുകൊണ്ടിരുന്ന അതിഥികള്‍ അര്‍ണാബിന്റെ ഭാഷയോടും നിലപാടുകളോടും യോജിക്കാനാകില്ലെന്ന് പറഞ്ഞ് ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി. നിങ്ങള്‍ സച്ചിനെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. ഗവാസ്‌കറെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു.’- ചര്‍ച്ച ബഹിഷ്‌കരിക്കവേ പങ്കെടുത്ത അതിഥികളിലൊരാളായ സുധീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു.

You might also like