പ്രളയത്തിൽ മുങ്ങിയ മണിചേട്ടന്റെ ഓട്ടോ കുളിപ്പിച്ച് കുട്ടപ്പനാക്കി ആരാധകർ..!!

199

ഒരു ഓട്ടോ തൊഴിലാളി ആയി ജീവിതം തുടങ്ങി, പിന്നീട് മിമിക്രിയും നാടാൻപാട്ടും, തുടർന്ന് സിനിമ താരവും ഒക്കെ ആയി മാറി നമ്മുടെ മനസുകൾ കീഴടക്കി കടന്നുപോയ നടൻ ആണ് കലാഭവൻ മണി. ആരാധനക്കും മുകളിൽ ഒട്ടേറെ ആളുകൾ ജീവൻ പോലെ കലാഭവൻ മണിയെ സ്നേഹിച്ചിരുന്നു, ഇപ്പോഴും ഇഷ്ടപ്പെടുന്നു.

എന്നാൽ, കഴിഞ്ഞ ദിവസമാണ്, മണിയുടെ വീട്ടിൽ പ്രളയത്തിൽ തകർന്ന് ചെളിയിൽ പുരണ്ട ഓട്ടോയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. തുടർന്നാണ് ആ ഓട്ടോറിക്ഷ, കലാഭവൻ മണി തന്റെ മൂത്ത ചേട്ടന്റെ മകന് വാങ്ങി നൽകിയത് ആണെന്നും പ്രളയത്തിൽ വീടും ഓട്ടോയും വെള്ളത്തിൽ മുങ്ങിയത് ആണെന്നും അത് പൂർവ്വ സ്ഥിതിയിൽ ആക്കാൻ ഉള്ള സാമ്പത്തിക ശേഷി തങ്ങൾക്ക് ഇപ്പോൾ ഇല്ല എന്നും മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ വെളിപ്പെടുത്തിയത്.

തുടർന്നു ഇപ്പോൾ മണിയുടെ ആരാധകർ തന്നെ ഓട്ടോറിക്ഷ കഴുകി പൂർവ്വ സ്ഥിതിയിൽ ആക്കിയിരിക്കുകയാണ്.

You might also like