യുവതി കാലിന്മേൽ കാൽ കയറ്റി ഇരുന്നു, ഇഷ്ടപ്പെടാത്ത ഭർതൃ സഹോദരൻ നിലവിളിക്കിന് തലക്കടിച്ചു; വൈക്കത്ത് നടന്ന സംഭവം ഇങ്ങനെ..!!

94

വൈക്കം; ടിവി കാണുമ്പോൾ ഉണ്ടായ തർക്കത്തെ തുടർന്ന് യുവതിയുടെ തലക്ക് ഭർതൃ സഹോദരൻ നിലവിളക്കിന് അടിച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വൈ​ക്കം ഉ​ദ​യ​നാ​പു​രം അ​ക്ക​ര​പ്പാ​ടം മു​പ്പ​തി​ൽ ര​ജി​കു​മാ​റി​ന്‍റെ ഭാ​ര്യ അ​ഞ്ജു (28)വി​നെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാലിന്മേൽ കാൽ കയറ്റി ഇരുന്നത് ഇഷ്ടപ്പെടാത്തത് മൂലം ആണ് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുന്നതും തുടർന്ന് ക്ഷുഭിതനായ ഭർതൃ സഹോദരൻ ബൈജു (46), അഞ്ജുവിന്റെ തലക്ക് നിലവിളക്കിന് അടിക്കുക ആയിരുന്നു.

ഉ​ട​ൻ​വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യു​ടെ ത​ല​യ്ക്ക് 21 തു​ന്ന​ലി​ടേ​ണ്ടി​വ​ന്നു. ഇന്നലെ വൈകിട്ട് കസേരയിൽ കാൽ ഉയർത്തി വെച്ച് ടിവി കാണുമ്പോൾ ആണ് സംഭവം.

വൈക്കത്ത് കോഴിക്കടയിൽ ജോലിക്കാരൻ ആണ് ബൈജു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബൈ​ജു​വി​ന്‍റെ പേ​രി​ൽ വധശ്ര​മ​ത്തി​നു കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. എന്നാൽ ഈ സംഭവത്തിന് ശേഷം ബൈജു ഒളിവിൽ ആണ്.

You might also like