സ്വീറ്റ് വാങ്ങാൻ 100 രൂപ മാത്രമേ എടുത്തുള്ളൂ, ആ പണം തിരികെ വെച്ചിട്ടുണ്ട്, എന്റെ മകൻ ചെയ്ത തെറ്റ് പൊറുക്കണം; നഷ്ടപ്പെട്ട വാലറ്റ് തിരികെ ലഭിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന കത്ത് വൈറൽ ആകുന്നു..!!

54

മക്കൾ ചെയ്യുന്ന തെറ്റുകൾ തിരുത്തി അവരെ മുന്നോട്ട് നയിക്കുന്നവർ ആണ് എപ്പോഴും നല്ല മാതാപിതാക്കൾ ആയി വാഴ്തപ്പെടുന്നത്. അങ്ങനെ ഒരു സംഭവം ആണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ ചർച്ച ആകുന്നത്.

കഴിഞ്ഞ മാസം 17ന് ആയിരുന്നു ഗവേഷണ വിദ്യാർത്ഥിയായ സബീഷിന്റെ പഠന സാമഗ്രികൾ അടങ്ങിയ പെൻഡ്രൈവും കൂടെ വാലറ്റ് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് നഷ്ടമായത്, തുടർന്ന് യുവാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

എന്നാൽ, തനിക്ക് വാലറ്റ് തിരിച്ചു കിട്ടി എന്നും തുടർന്ന് കേസ് പിൻവലിക്കുകയും ചെയ്തിരിക്കുകയാണ് സബീഷ്, എന്നാൽ ഇപ്പോൾ പെഴിസിന്റെ ഒപ്പം ലഭിച്ച കത്ത് സാമൂഹിക മാധ്യമത്തിൽ ഷെയർ ചെയ്തിരിക്കുകയാണ് യുവാവ്.

കത്തിലെ വരികൾ ഇങ്ങനെ, ”എന്റെ മകൻ ചെയ്ത തെറ്റ് പൊറുക്കണം. മധുര പലഹാരങ്ങൾ വാങ്ങാൻ 100 രൂപ മാത്രമേ അവൻ പേഴസിൽ നിന്ന് എടുത്തിട്ടുള്ളൂ എന്നാണ് പറഞ്ഞത്. ആ പണം തിരികെ വച്ചിട്ടുണ്ട്. വഴിയിൽ കിടക്കുന്നതും നമ്മുടെ അല്ലാത്തതുമായ ഒന്നും എടുക്കരുതെന്നു ഞങ്ങൾ ഉപദേശിച്ചിട്ടുള്ളതാണ്. പക്ഷേ, അവൻ തെറ്റ് ചെയ്തു. അവന്റെ പ്രായത്തെ കരുതി ക്ഷമിക്കണം.” ഇതായിരുന്നു കത്തിലെ വരികൾ.

ഇന്നത്തെ തലമുറ പാലിക്കേണ്ട നന്മകൾ മക്കൾക്ക് പറഞ്ഞു കൊടുക്കുന്ന ഇത്തരം മാതാപിതാക്കളിൽ അഭിമാനിക്കണം എന്നും ആ കുടുംബത്തെ നേരിൽ കാണാനും അവർക്ക് സമ്മാനങ്ങൾ നൽകാനും കാത്തിരിക്കുക ആണ് എന്നും സബീഷ് പോസ്റ്റിൽ കുറിക്കുന്നു.

You might also like