ജീവിതത്തിലെ കടുപ്പമേറിയ സാഹചര്യത്തിൽ കൂടെ നിന്നത് കാവ്യ; ഇപ്പോഴും ജീവിക്കുന്നത് അവളെ ഓർത്ത്; ദിലീപിന്റെ വാക്കുകൾ..!!

67

ഏറെ വിവാദങ്ങളും വേദനകളും നിറഞ്ഞ ജീവിതത്തിൽ കൂടിയാണ് മലയാള സിനിമയുടെ ജനപ്രിയ നായകൻ ദിലീപ് കടന്ന് പോയി കൊണ്ടിരുന്നത്. എന്നാൽ അതെല്ലാം തരണം ചെയ്ത് വീണ്ടും ദിലീപ് തന്റെ അഭിനയ ലോകത്തേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. കൊച്ചിയിൽ നടിയുടെ കേസിൽ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്ത് ദിലീപ് പിന്നീട് റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും വിജയങ്ങൾ തന്നെ ആയിരുന്നു, വിവാദങ്ങളിൽ വഴുതി വീണപ്പോഴും ജനപ്രിയ നായകൻ ദിലീപിനെ പ്രേക്ഷകർ കൈവിട്ടില്ല എന്നുള്ളതാണ് സത്യം. എന്നാൽ, നടിയുടെ അഭിനയ ജീവിതം തകർക്കാനും സിനിമകൾ ഇല്ലാതെ ആക്കാനും ശ്രമിച്ചു എന്നുള്ള ആരോപണം ഉണ്ടായി എങ്കിൽ കൂടിയും താൻ ആരുടെയും സിനിമയോ ജീവിതമോ ഇല്ലാതെ ആക്കാൻ ശ്രമം നടത്തി ഇല്ല എന്നാണ് ദിലീപ് അഭിമുഖത്തിൽ വെളിപ്പെടുത്തി. അതുപോലെ തന്നെ തനിക്ക് അഭിനയിക്കാൻ കഴിയുന്ന തലത്തിൽ നിന്ന് അതുപോലെ ഉള്ള സഹതാരങ്ങൾക്ക് ഒപ്പം മാത്രമേ താൻ അഭിനയിക്കാറുള്ളൂ എന്നും ദിലീപ് പറയുന്നു. ജീവിതത്തിൽ കടുപ്പമേറിയ സാഹചര്യത്തിൽ കൂടി കടന്ന് പോയപ്പോൾ തനിക്ക് ബലമായി നിന്നത് കാവ്യയും അടുത്ത സുഹൃത്തുക്കളും ആയിരുന്നു എന്നും താൻ ജീവൻ ഇല്ലാതെയാക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ കൂടിയും മകൾ മീനാക്ഷിയുടെ മുഖം ഓർത്താണ് അതിന് തയ്യാറാവാതെ ഇരുന്നത് എന്നും ദിലീപ് കൂട്ടിച്ചേർത്തു.