നയൻതാരയെ കുറിച്ച് ആർക്കും അറിയാത്ത വിവരങ്ങൾ വെളിപ്പെടുത്തി ഷീല..!!

59

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായി എത്തിയ മനസിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ് നയൻതാര സിനിമ ലോകത്ത് എത്തുന്നത് എങ്കിൽ കൂടിയും, ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കയാണ് നയൻ. മലയാളത്തിൽ നിന്നും തമിഴിൽ ചേക്കേറിയതോടെയാണ് നയൻതാരയുടെ തലവര തെളിഞ്ഞത്.

ശാലീന സുന്ദരിയായ എത്തിയ നയൻ പിന്നീട് ഏത് തരത്തിൽ ഉള്ള വേഷങ്ങൾ ചെയ്യാൻ തയ്യാറാക്കുകയും അതിന് ഒപ്പം കിടപിടിക്കുന്ന അഭിനയ മികവും ആണ് മുതൽകൂട്ടു.

മികച്ച അഭിനയവും അതിന് ഒപ്പം സൗന്ദര്യവുള്ള നയൻതാര സിനിമ മേഖലയിൽ ഉയർന്ന നിലയിൽ എത്തും എന്ന് ആദ്യം മനസിനക്കരെ ചിത്രത്തിന്റെ ലൊക്കേഷനിൽ കണ്ടപ്പോഴേ തോന്നി എന്ന് ഷീല പറയുന്നു. വിക്ടോറിയ എന്നോ മറ്റോ ആയിരുന്നു ആ കുട്ടിയുടെ യഥാർത്ഥ പേര് എന്നും ആ പേര് ഒരു സുഖമല്ല എന്നും അതുകൊണ്ട് അത് മാറ്റാൻ പോകുകയാണ് എന്നും സത്യൻ അന്തിക്കാട് പറഞ്ഞു എന്നും നിരവധി പേരുകൾ എന്റെയും ജയറാമിന്റെയും അടുത്തുവന്നു എങ്കിൽ കൂടിയും നയൻതാര എന്ന പേര് തീരുമാനിച്ചത് ഞാനും ജയറാമും കൂടി ആയിരുന്നു എന്നും ഷീല പറയുന്നു.

നയൻതാര എന്നാൽ നക്ഷത്രം എന്നല്ലേ ഹിന്ദിയിൽ ഒക്കെ പോയാലും ഈ പേര് ചേരുമെന്ന് അന്ന് ഞങ്ങൾ പറഞ്ഞിരുന്നു എന്ന് ഷീല മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

2003ൽ അഭിനയ ലോകത്ത് എത്തിയ നയൻതാരയുടെ യഥാർത്ഥ പേര് ഡയാന മറിയം കുര്യൻ എന്നായിരുന്നു.

You might also like