അമ്പത് വയസ്സിലേക്ക്, അയാൾക്കായി ഞാൻ കാത്തിരിക്കുന്നു; വിവാഹത്തെ കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി..!!

101

മമ്മൂട്ടി നായകനായി എത്തിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്ത് എത്തിയ മികച്ച ഒരു നർത്തകി കൂടിയാണ് ആൾ ലക്ഷ്മി ഗോപാലസ്വാമി. ആദ്യ ചിത്രത്തിൽ തന്നെ മികച്ച താരത്തിന് ഉള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലക്ഷ്മി നേടിയിട്ടുണ്ട്.

തുടർന്ന് ജയറാം, മോഹൻലാൽ എന്നിവ മുൻനിര താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുള്ള ലക്ഷ്മി തമിഴിലും കന്നഡയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയിതിട്ടുണ്ട്.

സിനിമ, സീരിയൽ, തുടങ്ങി നൃത്ത വേദികളിൽ വരെ തിളങ്ങി നിൽക്കുന്ന താരത്തിന് ഇപ്പോൾ നാപ്പത്തിയൊമ്പത് വയസ്സ് പിന്നിട്ടു. 1970 ജനുവരി 7ന് ആണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ജനനം.

ഇത്രയേറെ സൗഭാഗ്യങ്ങൾ ജീവിതത്തിൽ വന്ന് പോയിട്ടും, വിവാഹ ജീവിതം ഇപ്പോഴും വഴി മാറി നിൽക്കുകയാണ്.

എന്നാൽ താൻ വിവാഹത്തിന് ഇപ്പോഴും മാറി നിൽക്കുന്നത് വിവാഹത്തോട് ഉള്ള അലർജി കൊണ്ട് അല്ല എന്നാണ് ലക്ഷ്മി പറയുന്നത്. വിവാഹത്തിനോട് ഒരു തരത്തിലും ഉള്ള എതിർപ്പ് തനിക്ക് ഇല്ല എന്നും രൂപ ഭാവങ്ങളിലും കാഴ്ചപാടിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ആൾ ആയിരിക്കണം തന്റെ ജീവിത പങ്കാളി ആയി ലഭിക്കേണ്ടത് എന്നാണ് താൻ കരുതുന്നത് എന്നും അങ്ങനെ ഉള്ള ഒരാൾക്ക് കാത്തിരിക്കുന്നു എന്നും അങ്ങനെ ഉള്ള ഒരാളെ കണ്ടെത്തുന്ന നിമിഷം വിവാഹം നടക്കും എന്നും ലക്ഷ്മി പറയുന്നു.

എന്നാൽ കാലങ്ങൾ ഇത്ര കഴിഞ്ഞിട്ടും അങ്ങനെ ഒരാളെ തനിക്ക് കണ്ടെത്താൻ കഴിഞ്ഞട്ടില്ല എന്നും പ്രായം അധിക്രമിച്ചതല്ല വിവാഹം വൈകുന്നതിന് കാരണമെന്നും താരം പറയുന്നു.

You might also like