വിദ്യാ ബാലൻ ഗർഭിണി; വാർത്തയോട് വിചിത്രമായ മറുപടി, നടിയുടെ വാക്കുകൾ ഇങ്ങനെ..!!

64

മികച്ച നടിക്കുള്ള ദേശിയ അവാർഡും പത്മശ്രീയും അടക്കം നേടിയിട്ടുള്ള മലയാളിയായ അയ്യർ കുടുംബത്തിൽ ജനിച്ച് ബോളിവുഡ് സിനിമകൾ തന്റെതായ ഇടം കണ്ടെത്തിയ നടിയാണ് വിദ്യാ ബാലൻ. മ്യൂസിക്ക് വീഡിയോകളും സംഗീത നാടകങ്ങളിലും അഭിനയിച്ചു കൊണ്ടായിരുന്നു വിദ്യ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. തുടർന്ന് മോഹൻലാലിന് ഒപ്പം നായിക വേഷം ചെയ്യാൻ ഉള്ള ചക്രം എന്ന സിനിമ എത്തിയിരുന്നു എങ്കിൽ കൂടിയും പാതി വഴിയിൽ ഉപേക്ഷിക്കുക ആയിരുന്നു.

തുടർന്ന് ഒരു ബംഗാളി ചിത്രത്തിൽ അഭിനയിച്ച വിദ്യ തന്റെ അഭിനയ ലോകം 2003ൽ ഹിന്ദി സിനിമയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് തന്റെതായ ശൈലി കൊണ്ട് ബോളിവുഡിൽ ശ്രദ്ധേയമായ മാറിയ വിദ്യക്ക് കൂടി അഭിനയിച്ച നിരവധി താരങ്ങൾക്ക് ഒപ്പം പ്രണയ ബന്ധങ്ങൾ ഉള്ളതായി പലപ്പോഴും വാർത്തകൾ വന്നിട്ടുണ്ട്.

2009ൽ തന്റെ കാമുകനെ ഒഴുവാക്കിയതിന് വിദ്യ പറഞ്ഞത്, തന്റെ ശരീര ഭാരത്തെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞത് കൊണ്ട് ആയിരുന്നു, എന്നാൽ കാമുകന്റെ പേര് വിദ്യ വെളിപ്പെടുത്തിയിരുന്നില്ല.

എന്നാൽ, ഇപ്പോൾ വിവാഹ ശേഷം സിനിമകളിൽ അത്ര സജീവമായി തുടരുന്നില്ല വിദ്യ ബാലൻ, എന്നിരുന്നാലും നല്ല ചിത്രങ്ങൾ ഇപ്പോഴും വിദ്യയെ തേടി എത്തുന്നുണ്ട്. അക്ഷയ് കുമാർ നായകനായി എത്തിയ മിഷൻ മങ്കൾ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ വിദ്യ എത്തിയിരുന്നു.

ഇപ്പോഴിതാ വിദ്യ ബാലൻ ഗർഭിണിയാണ് എന്നുള്ള വാർത്തകൾ സാമൂഹിക മാധ്യമത്തിൽ അടക്കം എത്തിയത്, ഇതിന് വ്യക്തമായി മറുപടി നൽകിയിരിക്കുകയാണ് വിദ്യാ ബാലൻ ഇപ്പോൾ,

ഞാൻ വിവാഹിതയാണ് എന്നാൽ ഗർഭിണി ഒന്നും അല്ല, പലരേയും പോലെ എന്റെ ആലില വയർ ഒന്നും അല്ല, ഞാൻ ശരീരത്തോട് ചേർന്ന് കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കുമ്പോൾ ആണ് എനിക്ക് വയർ കൂടുതൽ ഉള്ളതായി തോന്നുന്നതും ഞാൻ ഗർഭിണിയാണ് എന്നുള്ള വാർത്തകൾ എത്തുന്നതും, ഇത് കാണുന്നവന്റെ ചിന്താ ഗതിയുടെ കുഴപ്പം ആണ്, എനിക്ക് ആലില വയർ ഇല്ല എന്ന് പറയുന്നതിൽ എനിക്ക് നാണക്കേട് ഒന്നും ഇല്ല. നിങ്ങൾക്ക് എന്നെ നോക്കുന്ന രീതിയാണ് മാറ്റേണ്ടത്, ഇതിൽ എനിക്ക് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നും വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.