‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കാൻ പാടില്ല’ ഈ ബോർഡ് കടയിൽ വെക്കാൻ പാടില്ല; ഹൈക്കോടതി ഉത്തരവ് ഇങ്ങനെ..!!

103

വിൽപ്പന നടത്തിയ സാധനങ്ങൾ തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോ ചെയ്യില്ല എന്നു നിരവധി വ്യാപാര സ്ഥാപനങ്ങളിൽ ബോർഡുകൾ വെച്ചിട്ടുണ്ട്, എന്നാൽ ഇത്തരത്തിൽ ഉള്ള ബോർഡുകൾക്കും അറിയിപ്പുകൾക്കും എതിരെ കർശന നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് ഹൈക്കോടതി.

ഇത്തരത്തിൽ ഉള്ള അറിയിപ്പ് നടത്താൻ പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്, സാധനങ്ങൾ തിരിച്ചെടുക്കില്ല എന്നുള്ള ബോർഡ് ഉപഭോക്തൃ വിരുദ്ധമാണ് എന്നും കോടതി പറയുന്നു.

ഇത്തരം അറിയിപ്പുകൾ നടത്തുന്നതിന് എതിരെ സർക്കാർ നൽകിയ ഉത്തരവ് റദ്ദ് ചെയ്യണം എന്ന ആവശ്യവുമായി കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയും ചെയിതു.

എയർപോർട്ട് അതോറിറ്റിയുടെ കാന്റീനിൽ നിന്നും വാങ്ങിയ സാധനങ്ങൾക്ക് നൽകിയ രസീതിൽ ആണ് വിൽപ്പന നടത്തിയ സാധനങ്ങൾ മാറ്റി നൽകുകയോ തിരിച്ചെടുക്കുകയോ ചെയ്യില്ല എന്നുള്ള എഴുത്ത് ഉണ്ടായിരുന്നത്.

ഇത് ഗുണമേന്മ ഇല്ലാത്ത സാധനം മാറി ലഭിക്കാതെ ഇരിക്കാൻ ഉള്ള ഉയണഭോക്താവിന്റെ അവകാശത്തിൽ ഉള്ള ലംഘനം ആണ് എന്നും നഷ്ടപരിഹാരം ലഭിക്കില്ല എന്നുള്ള ഹർജിയിൽ ആണ് ഹൈക്കോടതി ഈ വിധി പറഞ്ഞത്.