വിവാഹം കഴിഞ്ഞു അഭിനയിക്കാൻ പോയാൽ ആ കാര്യങ്ങൾ ആര് നോക്കും; നമിത പ്രമോദിന്റെ വാക്കുകൾ..!!

44

സീരിയൽ ലോകത്ത് നിന്നും സിനിമയിൽ എത്തിയ നടിമാരിൽ ഒരാൾ ആണ് നമിത പ്രമോദ്, തുടർന്ന് രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്ക് എന്ന ചിത്രത്തിൽ കൂടിയാണ് നമിത ബിഗ് സ്ക്രീനിൽ എത്തുന്നത്, തുടർന്ന് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നിവിൻ പോളി നായകനായ ചിത്രം പുതിയ തീരങ്ങളിൽ ആണ് നായികയായി നമിത ഉയർന്നത്.

കൈ നിറയെ ചിത്രങ്ങൾ ഉള്ള നമിത പ്രമോദ്, മലയാളത്തിലെ മുൻ നിര താരമായി തിളങ്ങി നിൽക്കുമ്പോൾ, തന്റെ വിവാഹ സ്വപ്‌നങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുന്നത്.

വിവാഹ ശേഷം താൻ അഭിനയം നിർത്തും എന്നാണ് നമിത പ്രമോദ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

നമിത പ്രമോദ് പറയുന്നത് ഇങ്ങനെ,

അഭിനയം ഇഷ്ടപ്പെട്ട സംഭവം തന്നെ ആണെങ്കിൽ കൂടിയും ഞാൻ അതിലേറെ കുടുംബത്തെ സ്നേഹിക്കുന്ന ഒരാൾ ആണ്. മറ്റു ജോലികളെ പോലെയല്ല സിനിമ, പത്ത് അറുപത് ദിവസം വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരും.

ഞാൻ എന്റെ അമ്മയെ കണ്ടാണ് വളർന്നത്, എനിക്ക് ഒരു വിവാഹം ഒക്കെ നടന്ന് കുട്ടികൾ ഒക്കെ ആയാൽ ഇത്രേം ദിവസം വീട്ടിൽ നിന്നും മാറി നിന്നാൽ മക്കളേ ആര് നോക്കും, എനിക്ക് ഒരു നല്ല അമ്മ ആകണം എന്നാണ് ആഗ്രഹം.

പക്ഷെ ഇത് എന്റെ മാത്രം അഭിപ്രായം ആണ്, ഞാൻ ഈ തീരുമാനം സിനിമ മേഖലയിലെ പലരോടും പറഞ്ഞിട്ടുണ്ട്, ഇവരെല്ലാം എനിക്ക് നല്ല പിന്തുണയാണ് നൽകിയത്, പലരും മികച്ച തീരുമാനം എന്ന് പറഞ്ഞു അഭിനന്ദിച്ചു – നമിതയുടെ വാക്കുകൾ ഇങ്ങനെ.