നാൽപ്പത് കഴിഞ്ഞ ആ ബോളിവുഡ് സുന്ദരിക്കൊപ്പം അഭിനയിക്കാൻ മോഹം പറഞ്ഞു കുഞ്ചാക്കോ ബോബൻ; തനിക്കൊപ്പം അഭിനയിച്ച നായികമാരോടെല്ലാം ഇന്നും സൗഹൃദമുണ്ടെന്ന് താരം..!!

1,626

മലയാള സിനിമയിൽ ഒട്ടേറെ റൊമാന്റിക്ക് ഹീറോ വേഷങ്ങൾ വന്ന് പോയിട്ടുണ്ടെങ്കിൽ കൂടിയും മലയാളികൾക്ക് റൊമാന്റിക്ക് ചോക്കലേറ്റ് നായകനായി ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് കുഞ്ചാക്കോ ബോബൻ ആയിരിക്കും.

അനിയത്തിപ്രാവ് എന്ന ഫാസിൽ ചിത്രത്തിൽ കൂടി മലയാളി മനസിലേക്ക് എത്തിയ ആ യുവ നടൻ ആദ്യ ചിത്രത്തിൽ എത്തിയത് വലിയ അഭിനയ മോഹങ്ങൾ ഒന്നും തന്നെ ഇല്ലാതെ ആയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങൾ ചെയ്തു എങ്കിൽ കൂടിയും പിന്നീട ബിസിനസിലേക്ക് ശ്രദ്ധ കൊടുത്ത താരം അഭിനയ ലോകത്തിൽ നിന്നും മാറിനിന്നിരുന്നു.

പിന്നീട് തിരിച്ചെത്തിയ ചാക്കോച്ചൻ അന്നുവരെ മലയാളികൾ കണ്ട ഒരാൾ ആയിരുന്നെ ഇല്ല. മികച്ച വേഷങ്ങൾ. റൊമാന്റിക്ക് വേഷങ്ങളിൽ നിന്നും മാറി കോമഡിയും ആക്ഷനും എല്ലാം ആ കൈകളിൽ കൂടി കയറി ഇറങ്ങി. മലയാളത്തിൽ ഒട്ടേറെ നായികമാർക്കൊപ്പം അഭിനയിച്ച കുഞ്ചാക്കോ ബോബൻ.

അദ്ദേഹത്തിന്റെ ചിത്രത്തിൽ കൂടി ആയിരുന്നു പിൽക്കാലത്തിൽ ബോളിവുഡ് വരെ എത്തിയ അസിൻ വരെയും അഭിനയ ജീവിതം തുടങ്ങിയത്. എന്നാൽ തനിക്ക് എന്നും അഭിനയിക്കാൻ മോഹം തോന്നിയ ഒരു നടി ഉണ്ടെന്നും അവർക്കൊപ്പം അഭിനയിക്കാൻ ആഗ്രഹം ഉള്ളത് അവർക്ക് മെസെജ്ജ് ഒക്കെ അയച്ച് പറഞ്ഞിട്ട് ഉണ്ട് എന്നും ചാക്കോച്ചൻ പറയുന്നു.

മലയാളി ആയ ബോളിവുഡ് സുന്ദരി വിദ്യ ബാലൻ ആയിരുന്നു ആ താരം. മലയാളത്തിൽ മോഹൻലാൽ ചിത്രം ചക്രത്തിൽ കൂടി ആയിരുന്നു വിദ്യ അഭിനയ ലോകം തുടങ്ങേണ്ടിയിരുന്നത്. എന്നാൽ പിന്നീട് ആ ചിത്രം ഉപേക്ഷിക്കുകയും പൃഥ്വിരാജ് നായകൻ ആയി വേറൊരു രീതിയിൽ ആ സിനിമ എത്തുകയും ആയിരുന്നു.

വിദ്യ മലയാളത്തിൽ ഉറുമി എന്ന ചിത്രത്തിൽ മാത്രം ആണ് അഭിനയിച്ചിട്ടുള്ളത്. ഇതുകൂടാതെ കമൽ സംവിധാനം ചെയ്ത ആമി എന്ന സിനിമയിൽ ആദ്യമായി കാസ്റ്റ് ചെയ്തത് വിദ്യാബാലനെ ആയിരുന്നു എങ്കിലും പിന്നീട് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് മഞ്ജു വാര്യർ ആയിരുന്നു.

‘ചാന്തുപൊട്ട്’ മോഹൻലാൽ ചെയ്തിരുന്നുവെങ്കിൽ ഗംഭീരമായേനെ; ജീജ സുരേന്ദ്രൻ..!!

ഇതുകൂടാതെ അൻവർ റഷീദ് എന്ന സംവിധായകനൊപ്പം പ്രവർത്തിക്കാൻ താല്പര്യമുണ്ട് എന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. കേരള കഫെ എന്ന സിനിമയിലെ ബ്രിഡ്ജ് എന്ന ഷോർട്ട് ഫിലിം വളരെ മികച്ച രീതിയിലാണ് അൻവർ എടുത്തിരിക്കുന്നത് എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.

ഹരികൃഷ്ണൻസ് എന്ന സിനിമയിൽ ജൂഹി ചൗളയുടെ ഒപ്പം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അവർ വളരെ കൂൾ ആയിട്ടുള്ള ഒരു വ്യക്തിയാണ് എന്നും വർഷങ്ങൾക്കുശേഷം അവരെ കണ്ടപ്പോൾ വീണ്ടും സൗഹൃദം പുതുക്കുവാൻ സാധിച്ചു എന്നുമാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.

തനിക്കൊപ്പം അഭിനയിച്ച ആളുകളോട് അടുത്ത സൗഹൃദം ഉണ്ട് തനിക്ക് എന്ന് പറയുന്ന ചാക്കോച്ചൻ അസിനെ ആണെങ്കിൽ കൂടിയും കൊച്ചിയിൽ അവർ വരുമ്പോൾ കാണാറുണ്ട് എന്ന് പറയുന്നു.

You might also like