സ്വന്തം വീടിന് മുന്നിൽ ദേശിയ പതാക ഉയർത്തുമ്പോഴും വെപ്പ്‌മുടി നിർബന്ധം; മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറിനെങ്കിലും സമയം കിട്ടുമ്പോൾ ഒന്ന് പറഞ്ഞു കൊടുത്തൂടെ; നടൻ മോഹൻലാലിനെതിരെ രൂക്ഷമായ വിമർശനവുമായി അഭിഭാക്ഷ സംഗീത ലക്ഷ്മണ..!!

200

സാമൂഹിക മാധ്യമങ്ങൾ സൗഹൃദങ്ങൾക്കും വിവങ്ങൾക്കും അപ്പുറം സ്വന്തം നിലപാടുകൾ ആളുകൾക്ക് വ്യക്തമാക്കാൻ കഴിയുന്ന ഇടം കൂടിയാണ്. അത്തരത്തിൽ പലരും ആളുകൾക്ക് ഇടയിൽ ശ്രദ്ധ നേടുന്നത് മറ്റുള്ളവരെ പ്രശംസകൾ കൊണ്ടുമൂടിയോ അതുപോലെ പുകഴ്ത്തിയോ ഒക്കെയാണ്.

എന്നാൽ കാലഘട്ടത്തിൽ വന്ന മാറ്റങ്ങൾ കൊണ്ട് ഇപ്പോൾ ആളുകൾ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുന്നതിൽ അപ്പുറമായി മറ്റൊരുള്ളവരെ വിമർശിച്ചും കളിയാക്കിയും എല്ലാം ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങുകയും കളിയാക്കലുകളും ബോഡി ഷെയിമിങ്ങും എല്ലാം വാരിക്കൂട്ടുന്ന ആൾ ആണ് നടൻ മോഹൻലാൽ.

ഇപ്പോൾ മോഹൻലാലിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അഭിഭാഷകയും സോഷ്യൽ മീഡിയ വഴി നിരവധി വിഷയങ്ങൾ വഴി നിലപാടകൾ വ്യക്തമാക്കുന്ന സംഗീത ലക്ഷ്മണ. ഇപ്പോൾ മോഹൻലാൽ വിഗ്ഗ് വെക്കുന്നതിനു വിമർശനവുമായി സംഗീത എത്തിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ..

കാത്തിരിക്കൂ… കേരളം ഇതുവരെ കാണാത്ത വെറുപ്പിക്കലിനായി !

സിനിമയില് പോരെ ഇങ്ങേർക്ക് തലയില് വിഗ്ഗ്? ഇതിപ്പോ പരസ്യത്തിന് വേണ്ടിയല്ലേ എന്ന ചോദ്യം വേണ്ട. സ്വന്തം വീട്ടിന്റെ മുന്നില് ദേശീയ പതാക ഉയർത്താനും വെപ്പ്മുടി വെച്ച് പിടിപ്പിക്കണം മൂപ്പർക്ക്! ഹോ ! ആത്മവിശ്വാസമില്ലാത്തത് കൊണ്ടാണ് അങ്ങനൊക്കെ ചെയ്യുന്നത്.

mohanlal mammootty

സിനിമയൊന്നും തീയറ്ററിൽ വിജയിക്കാത്ത, OTT യിൽ കണ്ടാൽ കാണുന്നവർക്ക് സ്വന്തം റ്റി.വി തല്ലി പൊട്ടിച്ചു കളയണമെന്ന് തോന്നി പോകുന്ന തരത്തിലുള്ള അഭിനയം കാഴ്ച വെക്കുന്ന, മലയാളത്തിന്റെ വൺ ആന്റ് ഓൺലി ലേഡി സൂപ്പർസ്റ്റാറിന് സൗകര്യം കിട്ടുമ്പോ ഒന്നു പറഞ്ഞ് മനസ്സിലാക്കി കൊടുത്തൂടെ ‘ലാലേട്ടാ യൂ ലുക്ക് റിഡിക്യുലസ്ലി ആർട്ടിഫിഷ്യൽ’ ന്ന്, ‘ഷോ യുവർ ഏജ് ആന്റ് ലെറ്റ് പീപ്പിൾ ഡിസൈഡ് ഇഫ് ദേ കാൻ സ്റ്റിൽ ലൗ യൂ’ ന്ന്.

ഫീലിംഗ് : ഈ മോഹൻലാലിനും മമ്മൂട്ടിക്കുമൊക്കെ നമ്മടെ കുഞ്ചാക്കോ ബോബനെ കണ്ട് പഠിച്ചൂടെ? ഇവരെക്കാൾ 20-25 വയസ്സോളം കുറവെങ്കിലും വിഗ്ഗ് ഒക്കെ സിനിമയിലെ കഥാപാത്രത്തിന് നിർബന്ധമെങ്കിൽ മാത്രം. ബാക്കി നേരത്തൊക്കെ നമ്മടെ മുത്ത് നമുക്ക് മുന്നിൽ മുത്ത് മാത്രം! കുഞ്ചാക്കോ ബോബൻ റോക്സ്!
തലയില് വെപ്പ് മുടി വെച്ച മമ്മൂട്ടിയും മോഹൻലാലും

You might also like