മൃദുല വിജയിക്ക് പെൺകുട്ടി പിറന്നു; കുട്ടി ജനിച്ച സന്തോഷത്തിൽ താരം പറഞ്ഞത് ഇങ്ങനെ, ആശംസകളുമായി ആരാധകരും..!!

92

2021 ജൂലൈയിൽ ആയിരുന്നു അഭിനേതാക്കൾ ആയ യുവ കൃഷ്ണയും മൃദുല വിജയിയും വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞു ഒരു വര്ഷം പിന്നിടുമ്പോൾ ഇരുവർക്കും കുഞ്ഞു ജനിച്ച സന്തോഷം പങ്കുവെക്കുകയാണ് ഇരുവരും. മികച്ച നർത്തകി ആയിരുന്ന മൃദുല അഭിനയ ലോകത്തിലേക്ക് എത്തുന്നത് 2015 ൽ ആയിരുന്നു.

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയൽ വഴി ആയിരുന്നു യുവ കൃഷ്ണ ശ്രദ്ധ നേടുന്നത്. മൃദുല എന്ന താരത്തിന് ഏറെ ആരാധകർ ഉണ്ടാകുന്നത് പൂക്കാലം വരവായി എന്ന സീരിയൽ വഴി ആയിരുന്നു. തുമ്പപ്പൂ എന്ന സീരിയലിൽ അഭിനയിക്കുന്നതിന്റെ ഇടയിൽ ആയിരുന്നു മൃദുല ഗർഭിണി ആകുന്നതും തുടർന്ന് മൃദുല അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയും ആയിരുന്നു.

ഇപ്പോൾ ഇരുവർക്കും ജനിച്ചിരിക്കുന്നത് പെൺകുട്ടിയാണ്. ദൈവം തങ്ങൾക്കായി തന്നത് ഒരു സുന്ദരിയായ പെൺകുട്ടിയെ ആണ്. ദൈവത്തിനും അതോടൊപ്പം തങ്ങൾക്കായി പ്രാർത്ഥിച്ച സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും ഇ സന്ദർഭത്തിൽ നന്ദി അറിയിക്കുകയും ചെയ്യുന്നു ആയിരുന്നു മൃദുല കുറിച്ചത്. കുട്ടിയുടെ കുഞ്ഞികൈകൾ സ്വന്തം കയ്യിൽ വെച്ചുകൊണ്ടുള്ള ഒരു ഫോട്ടോയും താരങ്ങൾ ഇരുവരും ഷെയർ ചെയ്തിട്ടുണ്ട്.

കൃഷ്ണ തുളസി എന്ന സീരിയൽ വഴി ആയിരുന്നു മൃദുല അഭിനയ ലോകത്തിലേക്ക് എത്തുന്നത്. രണ്ടായിരത്തി ഇരുപതിൽ ആയിരുന്നു ഇരുവരും തമ്മിൽ വിവാഹ നിശ്ചയം നടക്കുന്നത്. ഒരു മേഖലയിൽ നിന്നുമുള്ള ആളുകൾ ആണെങ്കിൽ കൂടിയും തങ്ങളുടെ വിവാഹം പ്രണയത്തിന് ശേഷമല്ല എന്നായിരുന്നു ഇരുവരും വിവാഹ ശേഷം പറഞ്ഞത്.

അതെ സമയം ഇരുവരും തങ്ങളുടെ ഹണിമൂൺ അടക്കം ആഘോഷിച്ചത് മൂന്നാറിൽ ആയിരുന്നു. തങ്ങളുടെ ചെറിയ വിശേഷങ്ങൾ അടക്കം സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യുന്നവരാണ് ഇരുവരും.