‘എടി മുയുവനും കൊടുക്കല്ലെടി’ അവസാന ചില്ലറയും ഇട്ട ചേച്ചിയോട് കുഞ്ഞനുജന്റെ മറുപടി; മലപ്പുറത്തിന് കൈതാങ്ങുമായി കുരുന്നുകൾ..!!

31

കേരളം മഴക്കെടുതിയിൽ ദുരിതത്തിൽ നിന്നും കരകയറാൻ ഒത്തൊരുമയോടെ പ്രവർത്തിക്കുകയാണ് ഓരോ മേഖലയിലും. ദുരിതാശ്വാസ ക്യാമ്പുകളിൽ അടക്കം നിരവധി ആളുകൾ ആണ് കയ്യും മെയ്യും മറന്ന് ജോലിയിൽ നിന്നും അവധി എടുത്തും എല്ലാം രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നത്.

കയ്യിലുള്ള സമ്പാദ്യവും പെരുന്നാളിന് കിട്ടിയ തുകയും ഒക്കെചേർത്ത് മലബാറിന് ഒരു കൈതാങ്ങ് നൽകാൻ എത്തിയതാണ് ഈ ചേച്ചിയും അനിയനും.

ആദ്യം അനിയൻ കയ്യിലുണ്ടായിരുന്ന നോട്ടുമുഴുവനും സന്തോഷത്തോടെ നല്‍കി. പിന്നിലെ ചേച്ചിയും ബാഗ് തുറന്ന് അതിലുണ്ടായിരുന്ന അവസാന ചില്ലറ തുട്ടും പ്രളയബാധിതർക്ക് അവൾ നല്‍കി.

എന്നാൽ അവസാന ചില്ലറയും നൽകിയ ചേച്ചിയോട് ‘എടി മുയുവനും കൊടുക്കല്ലെടി’ എന്ന് അനിയൻ പറഞ്ഞപ്പോൾ ചേച്ചിക്കും കൂടെ നിന്നവർക്കും എല്ലാവരും പൊട്ടിച്ചിരിച്ചു.

https://youtu.be/9vVUeXbZOH8