ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കേണ്ട സമയമായി എന്ന് ഇമ്രാൻ ഖാൻ..!!

23

പാക് അധീന കാശ്‌മീരിൽ ഏതെങ്കിലും വിധത്തിൽ ഉള്ള ആക്രമണങ്ങൾക്ക് ഇന്ത്യ തയ്യാറെടുപ്പിലാണ് എങ്കിൽ അതിന് കൃത്യമായ മറുപടി നൽകാൻ ഉള്ള എല്ലാ തയ്യാറെടുപ്പും പാകിസ്ഥാൻ തയ്യറാണ് എന്നാണ് ഇമ്രാൻ ഖാൻ പറയുന്നത്.

ഇന്നലെ ആയിരുന്നു പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം, അതിനോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ ആണ് ഡൽഹിയെ ഒരു പാഠം പേടിപ്പിക്കേണ്ട സമയം ആയി എന്നു ഇമ്രാൻ പറഞ്ഞത്.

‘പാക് അധീന കാശ്‌മീരിൽ ചിലത് ചെയ്യാൻ അവർ (ഇന്ത്യ) ശ്രമിക്കുന്നതായി പാകിസ്ഥാൻ സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അവർ തയ്യാറാണെങ്കിൽ, ശക്തമായ മറുപടിയും നൽകും, നിങ്ങളെ ഒരു പാഠം പേടിപ്പിക്കേണ്ട സമയം എത്തിയിരിക്കുകയാണ്’- പാക് അധീന കാശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിൽ നടത്തിയ ഒരു ടെലിവിഷൻ സംഭാഷണത്തിനിടെ ഇമ്രാൻ ഖാൻ പറഞ്ഞു.