വാക്ക് പാലിച്ച് യൂസഫലി; മാധ്യമ പ്രവർത്തകന്റെ കുടുംബത്തിന് 10 ലക്ഷം നൽകി..!!

14

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ച് മരണപ്പെട്ട മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ കടുംബത്തിന് താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എം യൂസഫലി, അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ധന സഹായം ബഷീറിന്റെ കുടുംബത്തിന് കൈമാറി.

സിറാജ് ദിനപത്രത്തിന്റെ ലേഖകൻ ആയിരുന്നു ബഷീർ, ഭാര്യയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും ഉണ്ട് ബഷീറിന്, മാധ്യമ ലോകത്ത് ഏറെ ശ്രദ്ധ നേടിയ യുവ മാധ്യമ പ്രവർത്തകൻ ആയിരുന്നു കെ എം ബഷീർ. ബഷീറിന്റെ ഭാര്യ ജസീലയുടെ പേരിൽ ആയിരുന്നു ചെക്ക് ബന്ധുക്കൾക്ക് യൂസഫലിക്ക് വേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി ഇ എ ഹരീസ്, മീഡിയ കോ ഓർഡിനേറ്റർ എൻ ബി സ്വരാജ് എന്നിവർ ചേർന്ന് കൈമാറിയത്.

സർവേ ഡയറക്‌ടർ ആയിരുന്നു ശ്രീറാം വെങ്കിട്ടരാമൻ ക്ലബ്ബിൽ പാർട്ടി കഴിഞ്ഞു വനിതാ സുഹൃത്തിന് ഒപ്പം കാറിൽ മടങ്ങുമ്പോൾ ആയിരുന്നു അപകടം ഉണ്ടായത്.