കനത്ത മഴയെ തുടർന്ന് അഞ്ച് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി..!!

48

ഇന്നലെ മുതൽ കേരളത്തിൽ വീണ്ടും കനത്ത മഴ പെയിതു തുടങ്ങിയത്, കനത്ത മഴയെ തുടർന്ന് അഞ്ച് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് ആണ് അവധി പ്രഖ്യാപിരിച്ചിരിക്കുന്നത്.

കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവക്കും അവധി ബാധകം ആണ്.

കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക്, പാലക്കാട് അഗളി, ഷോളയൂർ, പുതൂർ തുടങ്ങിയ പഞ്ചായത്തുകളിലെ ഹയർ സെക്കൻഡറി വരെ ഉള്ള വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ സർവ്വകലാശാല പരീക്ഷകൾ മാറ്റം ഇല്ലാതെ നടത്തും, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.