ഇവൻ ജൂനിയർ അഭിമന്യു; തീരാവേദനയിൽ ആശ്വാസമായി സഹോദരിക്ക് കുഞ്ഞു പിറന്നു..!!

49

മഹാരാജാസിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ചേച്ചിക്ക് ആൺകുട്ടി പിറന്നു, അന്തരിച്ച സിപിഎം നേതാവ് സൈമൻ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കർ ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചത്.

അഭിമന്യുവിന്റെ സഹോദരി കൗസല്യക്ക് ആണ് കുട്ടി പിറന്നത്, കുട്ടിക്ക് അഭിമന്യു എന്ന് തന്നെ പേര് ഇടണം എന്നു പറഞ്ഞപ്പോൾ അത് അങ്ങനെ തന്നെ ആയിരിക്കും എന്നായിരുന്നു സഹോദരൻ പരിജിത്ത് പറഞ്ഞിരുന്നു എന്നും ഒരു വർഷമായി കണ്ണീരിൽ കഴിയുന്ന കുടുംബത്തിന് ആശ്വാസമായി ആണ് ജൂനിയർ അഭിമാന്യു എത്തിയത് എന്നും സീന കുറിക്കുന്നു.

സീന ഭാസ്കറിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ഇന്നുച്ചക്ക് (7/8/2019)രണ്ടര മണിക്ക് ചേച്ചീ എന്ന വിളിയോടെ ഫോണിന്റെ മറുതലക്കൽ പരിജിത്.

സ്നേഹസമ്പന്നനായ പ്രിയ രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരൻ എന്നോട് പറഞ്ഞു “ഒരു നല്ല വാർത്തയുണ്ട് ” എന്താണ്; “എന്റെ പെങ്ങൾ അഭിമന്യുവിന്റെ ചേച്ചി പ്രസവിച്ചു. ആൺകുഞ്ഞ്. രണ്ടര കിലോ തൂക്കമുള്ള കുട്ടിക്ക് അഭിമന്യു എന്ന് പേരിടണമെന്ന് ഞാൻ പറഞ്ഞു. അതേ ചേച്ചി അങ്ങനെയെ പേരിടൂ, അടിമാലി താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു.

ഒരു വർഷത്തെ തോരാത്ത കണ്ണീരിനൊടുവിൽ ചെറിയൊരാശ്വാസമാകും ഈ കുഞ്ഞിന്റെ വരവ്.
കഴിഞ്ഞ ആഴ്ച കണ്ണൂരിൽ അലിഡ ഗുവേര പങ്കെടുത്ത ചടങ്ങിൽ അഭിയുടെ അമ്മയുമുണ്ടായിരുന്നു. പ്രമുഖ സദസിന് മുന്നിൽ വച്ച് അലിഡ ആ അമ്മയെ ആദരിച്ചപ്പോഴും “നാൻ പെറ്റ മകനെ, എൻ കിളിയെ” എന്ന ദീനരോദനം വേദിയേയും സദസിനേയും കണ്ണീരിൽ കുതിർത്തു.

തോരാത്ത കണ്ണീരിന് ആശ്വസമേകാൻ കഴിയട്ടെയെൻ പൊൻതങ്കക്കുടത്തിന്.

ഇന്നുച്ചയ്ക്ക് (7/8/2019)രണ്ടര മണിയ്ക്ക് ചേച്ചീ എന്ന വിളിയോടെ ഫോണിന്റെ മറുതലയ്ക്കൽ പരിജിത്…. സ്നേഹസമ്പന്നനായ പ്രിയ…

Posted by Seena Bhaskar on Wednesday, 7 August 2019

You might also like