വീഡിയോ ചെയ്യുന്നതിന് ഇടയിൽ ഷാൾ കുരുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സംഭവം കൊടുങ്ങല്ലൂരിൽ..!!

16

ശ്രദ്ധ നേടാൻ വേണ്ടി പലവിധത്തിൽ ഉള്ള വീഡിയോകൾ ചെയ്യുന്നവർ നമ്മൾക്ക് ഇടയിൽ ഉണ്ട്, അത്തരത്തിൽ വീഡിയോ ചെയിത് ജീവൻ പോലും ഇല്ലാതായ വാർത്തകൾ നമ്മൾ ദിനംപ്രതി കാണുന്നത്, അതിലേക്ക് ഒരു വാർത്ത കൂടി എത്തിയിരിക്കുകയാണ് ഇപ്പോൾ.

കൊടുങ്ങല്ലൂർ മേത്തല പറമ്പികുളങ്ങര ക്ഷേത്രത്തിന് സമീപം കാര്യേഷത്ത് കിഷോറിന്റെയും ഗുരുശ്രീ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ശ്രീജയുടെയും ഏക മകൻ അദ്വൈത് (15) ആണ് മരിച്ചത്.

അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയത്ത് വീഡിയോ ചെയ്യുന്നതിന് ഇടയിൽ കഴുത്തിൽ ഷാൾ കരുങ്ങുകയായിരുന്നു, ചൊവാഴ്ച വൈകിട്ട് ആയിരുന്നു സംഭവം ഉണ്ടായത്. വൈകിട്ട് 7 മണിയോടെ മാതാപിതാക്കൾ വീട്ടിൽ എത്തിയപ്പോൾ ആണ് സംഭവം കാണുന്നത്, കൂടെ മൊബൈലിൽ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.

You might also like