ഏഷ്യാനെറ്റിലെ ആ ഹിറ്റ് സീരിയൽ എഴുതിയിരുന്നത് ധർമജൻ; വെളിപ്പെടുത്തൽ ഇങ്ങനെ..!!

76

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ കോമഡി താരങ്ങളിൽ ഒരാൾ ആണ് ധർമജൻ ബോൾഗാട്ടി, മിമിക്രിയിൽ കൂടിയെത്തി സിനിമയിൽ സജീവമായ താരം, ഇപ്പോൾ തിരക്കുള്ള കോമഡി നടന്മാരിൽ ഒരാൾ ആണ്. ദിലീപ് നായകനായി എത്തിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിൽ കുഞ്ഞാപ്പി എന്ന വേഷത്തിൽ കൂടിയാണ് ധർമജൻ സിനിമയിൽ ശ്രദ്ധ നേടിയത്.

എന്നാൽ ഏഷ്യാനെറ്റ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന ഹിറ്റ് ചാറ്റ് ഷോ ബഡായി ബംഗ്ലാവിൽ കൂടിയാണ് ധർമജൻ കൂടുതൽ മിനി സ്ക്രീനിൽ ശ്രദ്ധ നേടിയത്. സ്റ്റേജ് ഷോകളിലെ മികച്ച കോമ്പിനേഷൻ ആണ് ധർമജൻ ബോൾഗാട്ടിയും രമേഷ് പിഷാരടിയും.

എന്നാൽ, സിനിമ മാത്രമല്ല ബിസിനസും തനിക്ക് വഴങ്ങും എന്ന രീതിയിൽ ആണ് ധർമജൻ ധർമൂസ് ഫിഷ് സ്റ്റാൾ തുടങ്ങിയത്. ഒന്നിൽ തുടങ്ങിയ സ്റ്റാൾ ഇപ്പോൾ നിരവധിയാണ് ഉള്ളത്.

എന്നാൽ, അധികം ആർക്കും അറിയാത്ത ഒരു കാര്യമാണ് ധർമജൻ കഴിഞ്ഞ ദിവസം കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ തരികിടയുടെ തിരക്കഥ താനായിരുന്നു എഴുതിയത് എന്നാണ് താരം പറഞ്ഞത്. വലിയ ബഹളങ്ങൾക്ക് ഇടയിൽ ആണ് എഴുതിയിരുന്നത് എങ്കിൽ കൂടിയും തനിക്ക് കള്ളിന്റെയും കഞ്ചാവിന്റെയും ആവശ്യം വന്നില്ല എന്നും താരം പറയുന്നു.