ചിരിയുടെ തൃശ്ശൂർ പൂരം തീർത്ത് ഇട്ടിമാണിയും പിള്ളേരും; കൂടെ കിടിലം ഇന്റർവെൽ ട്വിസ്റ്റും…!!

53

മോഹൻലാൽ നായകനായി എത്തുന്ന ഈ വർഷത്തെ രണ്ടാം ചിത്രം അങ്ങനെ ഇന്ന് റിലീസ് ആയി, നീണ്ട 32 വർഷങ്ങൾക്ക് ശേഷം തൃശൂർ ഭാഷയിൽ മോഹൻലാൽ സംസാരിക്കുന്ന ചിത്രം എത്തിയപ്പോൾ ആദ്യ പകുതിക്ക് ഗംഭീര കയ്യടി തന്നെയാണ് മോഹൻലാലും സംഘവും നേടിയിരിക്കുന്നത്.

നവാഗതരായ ജിബിയും ജോജുവും എന്നിവർ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. വമ്പൻ താര നിരയിൽ എത്തുന്ന ചിത്രത്തിലെ ആദ്യ പകുതിയിൽ തന്നെ കോമഡികൾ കൊണ്ട് നിറക്കാൻ സംവിധായകർക്ക് കഴിഞ്ഞു എന്ന് വേണം പറയാൻ. മോഹൻലാലിന് ഒപ്പം, സിദ്ദിക്ക്, സലിം കുമാർ, അജു വർഗീസ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി എന്നിവർ കൂടി ഒന്നിക്കുമ്പോൾ എത്രത്തോളം ചിരിക്കാൻ ഉണ്ടെന്ന് മുൻകൂട്ടി പറയേണ്ട ആവശ്യം ഇല്ലല്ലോ. ആദ്യ പകുതി അവസാനിക്കുമ്പോൾ കോമഡികൾക്ക് ഒപ്പം വമ്പൻ ഒരു ട്വിസ്റ്റ് കൂടി നൽകിയാണ് ഇട്ടിമാണി ആഘോഷം ആകുന്നത്.

കനൽ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന് നായികയായി എത്തുന്നത് ഹണി റോസ് ആണ്, രാധിക ശരത് കുമാർ, കെ പി എ സി ലളിത, സിദ്ദിക്ക്, അജു വർഗീസ്, സലിം കുമാർ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, മാധുരി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.