മഞ്ജുവിനെ ഒതുക്കാൻ മോഹൻലാലിനോട് പറഞ്ഞ ദിലീപിന് സംഭവിച്ചത്; പല്ലിശ്ശേരി പറയുന്നത് ഇങ്ങനെ..!!

120

വിവാദ പരാമർശങ്ങൾ കൊണ്ടും എഴുത്തുകൾ കൊണ്ടും സിനിമ ലോകത്തെ ഞെട്ടിക്കുന്ന പല്ലിശ്ശേരി ദിലീപ് കാവ്യ മഞ്ജു വാര്യർ ബന്ധങ്ങളെ കുറിച്ച് പറയുന്നത് ഇങ്ങനെ,

വിവാഹത്തിന് ശേഷം സിനിമ അഭിനയത്തിൽ നിന്നും വിട്ട് നിന്ന മഞ്ജു വാര്യർ തീർച്ചെത്തിയ ചിത്രമായിരുന്നു ഹൗ ഓൾഡ് ആർ യൂ. റോഷൻ ആൻഡ്രൂസ് സംവിധനവും ബോബി സഞ്ജയ് ടീം കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിൽ ചിത്രീകരണം തുടങ്ങുന്നതിന് മുന്നേ തന്നെ ഒരു ഗോസിപ്പ് എത്തുന്നു.

ചിത്രത്തിൽ നായകനായി എത്തുന്നത് ദിലീപ് ആണെന്നും മകളുടെ വേഷത്തിൽ ദിലീപിന്റെ മകൾ മീനാക്ഷിയും നായികയായി എത്തുന്ന മഞ്ജു വാര്യർ എന്നും ആയിരുന്നു ആ വാർത്ത. വാർത്ത അറിഞ്ഞ ദിലീപ് ഏറെ ക്ഷുഭിതനായി.

തന്റെ ജീവിതമാണ് സിനിമയിൽ കഥയായി എത്തുന്നത് എന്നായിരുന്നു ദിലീപിന്റെ ധാരണ, അതിന് ഒപ്പം മികച്ച തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം വിജയിച്ചാൽ മഞ്ജു വമ്പൻ തിരിച്ചു വരവ് നടത്തും എന്നും അത് തനിക്ക് പ്രതികൂലമായി ബാധിക്കും എന്നും ദിലീപ് കണക്ക് കൂട്ടി.

തുടർന്ന് ദിലീപ് റോഷൻ ആൻഡ്രൂസിനെ സമീപിച്ചു എന്നാണ് പല്ലിശേരി പറയുന്നത്, തന്റെ കുടുംബത്തിന്റെ അടിത്തറക്ക് കോട്ടം സംഭവിക്കാൻ സാധ്യത ഉണ്ട് എന്നായിരുന്നു ദിലീപ് റോഷനോട് പറഞ്ഞത്. എന്നാൽ, തന്റെ ചിത്രത്തിൽ നായിക ആകാൻ മഞ്ജുവിനെ സമീപിച്ചപ്പോൾ അവർ സമ്മതിക്കുക ആയിരുന്നു എന്നും നായിക പ്രാധാന്യം ഉള്ള ചിത്രമാണ് ഇത് എന്നും അവർക്ക് സമ്മതം ആയി സ്ഥിതിക്ക് താൻ ഈ പടം ചെയ്യും എന്നും റോഷൻ അറിയിക്കുന്നു. തുടർന്ന് ദിലീപിന്റെ ശബ്ദം മാറുകയും ഭീഷണിയുടെ സ്വരത്തിലേക്ക് എത്തിയപ്പോൾ, ആ പണി തന്റെ അടുത്ത് നടക്കില്ല എന്നും മഞ്ജുവിനോട് പറഞ്ഞു നിങ്ങൾ തന്നെ പിന്തിരിപ്പിക്കാൻ ആണ് റോഷൻ ദിലീപിനോട് പറഞ്ഞത്.

അതുപോലെ തന്നെയാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ മഞ്ജു വാര്യർ ചിത്രം എന്നും എപ്പോഴിലും സംഭവിച്ചത് എന്ന് പല്ലിശേരി പറയുന്നു.

ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലും അതുപോലെ എന്നും എപ്പോഴിലും ദിലീപിന്റെ ജീവിതവുമായി സാദൃശ്യം ഉള്ള കഥയാണ് എന്നാണ് ദിലീപ് മനസിലാക്കിയത്.

ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിൽ ഭർത്താവ് മകളെ ഒപ്പം കൂട്ടുന്നതും ഭാര്യ ഒറ്റക്ക് ആകുന്നതും ഒക്കെയാണ് കഥയിൽ എത്തുന്നത് എങ്കിൽ, എന്നും എപ്പോഴും എന്ന ചിത്രത്തിലും വേർപിരിഞ്ഞു നിൽക്കുന്ന ഭാര്യയിൽ നിന്നും മകളെ തട്ടി എടുക്കുന്ന ഭർത്താവിനെ മുഖം കാണിക്കാതെ തന്നെ കഥയിൽ പറയുന്നുണ്ട്.

എന്നും എപ്പോഴും ചിത്രീകരണം തുടങ്ങുന്നതിന് മുന്നേ തന്നെ, മോഹൻലാലിനെ ദിലീപ് സമീപിച്ച് നായിക ആക്കരുത് എന്ന് പറഞ്ഞിരുന്നു എങ്കിലും മോഹൻലാൽ അതിന് വഴങ്ങിയില്ല എന്നും പല്ലിശേരി പറയുന്നു.

You might also like