ലൈംഗീകതക്ക് ക്ഷണിക്കുന്നു, മെസേജ് അയച്ചവരുടെ ചിത്രങ്ങൾ അടക്കം പോസ്റ്റ് ചെയ്ത് ഐശ്വര്യ ലക്ഷ്മി..!!

100

നടിമാർക്ക് എതിരെ സോഷ്യൽ മീഡിയ വഴി അസഭ്യ സന്ദേശങ്ങൾ അയക്കുന്നത് ആദ്യ സംഭവം ഒന്നും അല്ല. അതിന് ചില നടിമാർ അപ്പോൾ തന്നെ മറുപടി നൽകുകയും മറ്റുള്ളവർ ഇത്തരം ഞരമ്പ് രോഗികളെ കണ്ണടച്ച് ഒഴുവാക്കുകയും ആണ് പതിവ്.

എന്നാൽ, തങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി നേരിടുന്ന അതിക്രമങ്ങൾക്ക് എതിരെ പ്രതികരിക്കുന്ന നടിമാർ ആണ് ഇപ്പോൾ കൂടുതലും. ടോവിനോ തോമസ് നായകനായി എത്തിയ മായാനദിയിൽ നായികയായി എത്തിയ ഐശ്വര്യ ലക്ഷ്മിയാണ് തന്റെ അനുഭവം ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ഷെയർ ചെയ്തിരിക്കുന്നത്.

ഫോട്ടോക്ക് ഒപ്പം ഐശ്വര്യ കുറിച്ചത് ഇങ്ങനെ,

‘ഈ അക്കൗണ്ട് സ്വകാര്യ സന്ദേശങ്ങള്‍ അയച്ച്‌ എന്നെ ലൈംഗീകമായി ശല്യം ചെയ്യുകയാണ്. ഇത്തരം വൃത്തികേടുകള്‍ കാണുമ്പോൾ വഴി മാറി നടക്കാനുള്ള പ്രായം എനിക്കുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന ആണ്‍കുട്ടികളെ ഒന്നു നോക്കൂ’, ഐശ്വര്യ കുറിച്ചു.