അമ്മയെ കൊന്ന ശേഷം മകൻ തൂങ്ങി മരിച്ചു; വിഷു ദിനത്തിൽ ഞെട്ടി കോട്ടയം..!!

76

നാടിനെ നടുക്കിയ മരണ വർത്തയാണ് ഇന്നലെ വിഷു ദിനത്തിൽ കോട്ടയം നിവാസികൾ അറിഞ്ഞത്. കോട്ടയം മുണ്ടക്കയത്ത് ആണ് അമ്മയെയും മകനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ വീടിനുള്ളിൽ നിന്നും കണ്ടെത്തിയത്.

ഏറെ നാളുകൾ ആയി, ഇരുവരും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്. മകളും കൊച്ചു മകനും വിഷു ദിനത്തിൽ വീട്ടിൽ എത്തിയപ്പോൾ ആണ് അമ്മയുടെയും സഹോദരന്റെയും മൃതദേഹങ്ങൾ കണ്ടത്.

എഴുപതു വയസുള്ള പ്ലാക്കപ്പടി ഇളയശേരിയില്‍ അമ്മുക്കുട്ടി മുപ്പത്തിയെട്ടുകാരന്‍ മകന്‍ മധു എന്നിവരുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ നിന്നും കണ്ടെത്തിയത്. അമ്മ കട്ടിലില്‍ മരിച്ച നിലയിലും മകന്‍ തൂങ്ങിയനിലയിലുമായിരുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

വൈകുന്നേരം നാലു മണിയോടെ അമ്മുകുട്ടിയുടെ മകളും കൊച്ചുമകനും വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. നാളുകളായി അമ്മയും മകനും മാത്രമാണ് ഇവിടെ കഴിഞ്ഞ് വരുന്നത്.