സ്ത്രീ വിരുദ്ധതക്ക് ശേഷം മമ്മൂട്ടി ചിത്രത്തിൽ വംശീയ അധിക്ഷേപം നടത്തി; ചിത്രത്തിനെതിരെ അരുന്ധതി റോയ്..!!

51

സ്ത്രീ വിരുദ്ധത നടത്തിയ ചിത്രമാണ് കസബ എന്ന വാദവുമായി മലയാളത്തിലെ തന്നെ പ്രമുഖ നടികളായ പാർവതിയും ഗീതു മോഹൻദാസ് ഒക്കെ വാദം നടത്തിയപ്പോൾ, ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിന് എതിരെ വിവാദ പ്രസ്താവനയുമായി എഴുത്തുകാരി അരുന്ധതി റോയ്.

മമ്മൂട്ടി നായകനായി എത്തിയ അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലെ രംഗത്തെ കുറിച്ചാണ് കഴിഞ്ഞ ദിവസം നടത്തിയ സിനിമ, സാഹിത്യ ലോകത്തെ വംശീയ അധിക്ഷേപങ്ങളെ കുറിച്ച് സംസാരിച്ചപ്പോൾ അരുന്ധതി റോയ് വെളിപ്പെടുത്തൽ നടത്തിയത്.

2018ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ വിജയ ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികൾ, ചിത്രത്തെ കുറിച്ചു അരുന്ധതി റോയി പറയുന്നത് ഇങ്ങനെ, ‘ക്രൂരന്മാരും വിഡ്ഢികളുമായാണ് ചിത്രത്തില്‍ കറുത്ത വര്‍ഗക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. പുരോഗമന കേരളത്തില്‍ ആഫ്രിക്കന്‍ വംശജര്‍ ഇല്ല. അതിനാല്‍ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണ് ഇവിടുണ്ടായത്’ അരുന്ധതി റോയ് പറഞ്ഞു. ക്രാക്ടിവിസ്റ്റ് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരുന്ധതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.