14 വർഷമായി കോമയിൽ കഴിയുന്ന യുവതി പ്രസവിച്ചു; ഉത്തരം കിട്ടാതെ പൊലീസും ആശുപത്രി അധികൃതരും..!!

19

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഞെട്ടിച്ച പ്രസവ വാർത്ത പുറംലോകം അറിഞ്ഞത്, അമേരിക്കയിലെ അരിയോണയിൽ ആണ് 14 വർഷമായി കോമയിൽ കഴിയുന്ന യുവതിയെ പീഡിപ്പിച്ചതും തുടർന്ന് യുവതി പ്രസവിച്ചതും, എന്നാൽ ഇതിനെ കുറിച്ചു അറിഞ്ഞിരുന്നില്ല എന്നാണ് ഹോസ്പിറ്റൽ അധികൃതരുടെ വാദം, കുറ്റവാളികളെ കണ്ടെത്താൻ ഉള്ള നെട്ടോട്ടത്തിൽ ആണ് പോലീസ്.

ഇതിന് മുമ്പും നിരവധി യുവതികൾ പീഡനത്തിന് ഇരയായ ആശുപത്രിയാണിത്, യുവതിക്ക് എപ്പോഴും പരിചരണം ആവശ്യമായത് കൊണ്ട് എപ്പോഴും നേഴ്സ് അടുത്ത് തന്നെ ഉണ്ടാവും, പുരുഷ നേഴ്‌സുമാരെ കേന്ദ്രികരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്, ആൺകുട്ടിക്ക് ജന്മം നൽകിയ യുവതി, പ്രസവവും പീഡനവും പോലിസിൽ അറിയിച്ചതും ആശുപത്രി അധികൃതർ തന്നെയാണ്. അന്വേഷണത്തിന് പൂർണ്ണ പിന്തുണ നൽകും എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.