ജയന്തിയുടെ കഴുത്തിൽ താലി ചാർത്തി ആൽബി; രണ്ട് വർഷത്തെ പ്രണയസാഫല്യം..!!

189

അങ്ങനെ ചോറ്റാനിക്കരയമ്മയുടെ തിരുനടയിൽ അപ്സരക്കും ആൽബിക്കും പ്രണയ സാഫല്യം. കഴിഞ്ഞ രണ്ടു വർഷങ്ങൾ ആയി പ്രണയത്തിൽ ആയിരുന്നു അപ്സരയും സംവിധായകൻ അൽബിയും ഇന്ന് വിവാഹിതരായി.

ഏഷ്യാനെറ്റിൽ സപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിൽ വില്ലത്തി ജയന്തിയുടെ വേഷത്തിൽ തിളങ്ങി ആണ് അപ്സര കൂടുതൽ ജന ശ്രദ്ധ നേടുന്നത്. എന്നാൽ കൈരളി ടിവിയിലെ ഉള്ളത് പറഞ്ഞാൽ എന്ന സീരിയലിൽ ചെയ്ത സ്നേഹലത എന്ന വേഷം ആണ് അപ്സരയുടെ അഭിനയ ജീവിതത്തിൽ വഴിതിവ് ആയത്.

തിരുവനന്തപുരം സ്വദേശി ആയ അപ്സരക്ക് മികച്ച സീരിയൽ നടിക്കുള്ള സംസ്ഥാന അവാർഡ് വരെ ലഭിച്ചിട്ടുണ്ട്. സാന്ത്വനം സീരിയലിൽ കൂടി കൂടുതൽ ശ്രദ്ധ നേടുമ്പോഴും വേറെയും നിരവധി സീരിയലുകളിലും ടെലിവിഷൻ ഷോകളുടെയും ഭാഗമായി അപ്സര എത്താറുണ്ട്.

കൈരളി ടിവിയിലെ കിച്ചൺ മാജിക് അത്തരത്തിൽ ഉള്ള മികച്ചൊരു ഷോ ആണ്. ‘ഉള്ളത് പറഞ്ഞാൽ’ എന്ന സീരിയൽ സംവിധായകനും തൃശ്ശൂർ സ്വദേശിയുമായ ആൽബിയാണ് താരത്തിന്റെ ജീവിത പങ്കാളി. ചോറ്റാനിക്കര അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം.

അപ്‌സരയുടെ വിവാഹത്തിന് മുന്നോടിയായി ഹൽദി ആഘോഷം നടത്തിയിരുന്നു. ഹൽദിയില്‍ കിച്ചൻ മാജിക്കിലെ താരങ്ങൾ അപ്‌സരക്ക് സർപ്രൈസും നൽകിയിരുന്നു. സർപ്രൈസ് കണ്ട് അപ്‌സര കരയുന്ന വീഡിയോയും സോഷ്യൽ മീഡിയയി വൈറലാണ്.

കിച്ചൻ മാജിക്കിന്റെ അവതാരക എലീന പടിക്കൽ സരിഗ ബൈജു ജോസ് കിഷോർ പ്രദീപ് പ്രഭാകർ ജിഷിന് സരിത തുടങ്ങി ടെലിവിഷൻ താരങ്ങളാണ് കിച്ചൻ മാജിക്കിലെ മറ്റു അംഗങ്ങൾ ഇവരെല്ലാവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ആൽബി ഫ്രാൻസിസും പത്ത് വർഷത്തിലധികമായി ടെലിവിഷൻ രംഗത്ത് തന്നെയാണ്. ഇരുവരും ആദ്യമായി ഒരുമിക്കുന്നത് ഉള്ളത് പറഞ്ഞാൽ സീരിയലിന് വേണ്ടിയായിരുന്നു. അവിടെ നിന്നാണ് ഇരുവരും പ്രണയത്തിലായത്. രണ്ട് വർഷത്തെ പ്രണയ ജീവിതമാണ് ഇന്ന് വിവാഹത്തിലെത്തിയത്.