സിനിമയിലെ ആദ്യരാത്രി ചിത്രീകരണത്തെ കുറിച്ച് നടിയുടെ തുറന്ന് പറച്ചിൽ; നയൻതാരയും സാമന്തയും ശ്രീ റെഡ്ഢിയും അടക്കം വെളിപ്പെടുത്തൽ വിവാദങ്ങൾ ആയപ്പോൾ..!!

Nayanthara , sri reddy , samantha
868

സിനിമ എന്നത് എപ്പോഴും ആളുകൾ ആഘോഷം ആകുന്നതാണ്. എന്നാൽ ആഘോഷങ്ങൾക്കും ആർഭാടങ്ങൾക്കും ഒപ്പം തന്നെ ഏറെ വിവാദങ്ങളും ഉണ്ടാക്കിയ പ്രസ്താവനകൾ ഉണ്ടായിട്ടുണ്ട് സിനിമയിൽ നിന്നും.

ചിലർ സ്വയം വാർത്തകളിൽ ഇടം നേടുന്നതുമായി കിടപ്പറയിലേക്ക് ക്ഷണിച്ചു എന്ന് വാർത്തകൾ നൽകാൻ ആയി പ്രസ്താവന നടത്തി എങ്കിൽ കൂടിയും ആരുടേയും പേരുകൾ തുറന്നു പറയാതെ ആണ് വാർത്തകൾ വന്നു തുടങ്ങിയത്.

എന്നാൽ നിരവധി പ്രശസ്തരായ താരങ്ങൾ വിവാദ പ്രസ്‌താവന നടത്തിയിട്ടുണ്ട്. എന്നാൽ പ്രസ്താവന നടത്തിയതിന് ശേഷം ആണ് വിവാദം ആയത്. കന്നഡ നടി രചിതാ രാം സിനിമ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ്താവന എന്നാൽ സിനിമ റിലീസ് തടയുന്ന ത് വരെ എത്തി.

താൻ നായികയായി എത്തിയ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി താരം നടത്തിയ പ്രസ്താവന ആണ് ചൂടൻ ചർച്ചകൾക്ക് വഴി വെച്ചത്. സിനിമയിൽ ആദ്യ രാത്രി രംഗം എങ്ങനെ ചിത്രീകരണം നടത്തുന്നു എന്നുള്ള ചോദ്യത്തിന് യഥാർത്ഥത്തിൽ വിവാഹം കഴിയുമ്പോൾ എന്ത് ചെയ്യുന്നുവോ അത് തന്നെയാണ് സിനിമയിലും ചെയ്യുന്നത് എന്നയിരുന്നു താരം നൽകിയ മറുപടി.

എന്നാൽ താരത്തിന്റെ പ്രസ്താവന വലിയ ചർച്ച ആയി. രചിതയെ ബാൻ ചെയ്യണം എന്നും കന്നഡ സംസ്കാരത്തെ മുഴുവൻ അപമാനിച്ചു എന്നും വിവാദങ്ങൾ കൊടുമ്പിരി കൊണ്ടു. പ്രമുഖരായ നടിമാർ പോലും പറയാൻ പറയാത്ത കാര്യങ്ങൾ എന്തിനാണ് എന്ന് പറഞ്ഞു എന്ന തരത്തിൽ വിവാദം ആയി. എന്നാൽ അതിനേക്കാൾ വലിയ താര വിവാദം ആണ് തെലുങ്കിൽ ഉണ്ടായത്.

Samantha

സൂപ്പർ സ്റ്റാർ മഹേഷ് ബാബുവും സാമന്തയും നേരിട്ട് പരാമർശങ്ങൾ നടത്തിയതോടെ മറ്റുള്ള താരങ്ങൾ അടക്കം ഒന്നും പറയാൻ കഴിയാതെ കുഴങ്ങി പോയ സംഭവം ആണ്. 2014 ൽ നെനോക്കോടി എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ ഉണ്ടായത് ആയിരുന്നു വിവാദം.

പോസ്റ്ററിൽ മഹേഷ് ബാബു ഒരു ബീച്ചിന്റെ സൈഡിൽ കൂടി നടന്നു പോകുമ്പോൾ നടി കൃതി സനോൻ മുട്ടിലിഴഞ്ഞ് മഹേഷ് ബാബുവിന്റെ കാലിൽ തൊടാൻ ശ്രമിക്കുന്നതാണ് പോസ്റ്ററിൽ കാണിക്കുന്നത്. ഇത് സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നത് ആണെന്ന് സമ്മത ട്വിറ്റെർ വഴി പരസ്യമായി പ്രസ്താവന നടത്തി.

തന്നോട് അടുത്ത സൗഹൃദം ഉണ്ടായിട്ടും സമന്ത പരസ്യമായി വെളിപ്പെടുത്തൽ നടത്തിയത് വളരെ മോശം ആയി പോയി എന്ന് മഹേഷ് ബാബു പരസ്യമായി വെളിപ്പെടുത്തി. പോസ്റ്ററിനെ കുറിച്ച് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ തന്നോട് നേരിട്ട് പറയാമായിരുന്നു എന്ന് മഹേഷ് പ്രതികരിച്ചത്.

അല്ലാതെ ഓൺലൈൻ പോസ്റ്റ് ചെയ്തത് തന്നെ അപമാനിക്കുന്ന തരത്തിൽ ആയിപ്പോയി എന്ന് മഹേഷ് പറഞ്ഞതോടെ ആരാധകർ സാമന്തക്ക് നേരെ തിരിഞ്ഞു. ഗജനി വലിയ വിജയ ചിത്രമായെങ്കിൽ കൂടിയും തന്റെ കരിയറിലെ ഏറ്റവും മോശം ചിത്രം ഇതാണ് എന്നാണ് നയൻതാര പറയുന്നത്.

കഥ പറഞ്ഞപ്പോൾ പറഞ്ഞ രീതിയിൽ അല്ല കഥാപാത്രം സിനിമയിൽ എത്തിയത് എന്നും നയൻ പറഞ്ഞത്. ഗജനി ചിത്രത്തിലെ അഭിനയത്തെ കുറിച്ച് നയൻതാര പറഞ്ഞത് ഇങ്ങനെ സൂര്യ നായകനായ ഗജിനി ചെയ്യാൻ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോൾ.

വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷേ അക്കാര്യത്തിൽ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു നയന്‍താര പറഞ്ഞു.

ഈ ചിത്രത്തിന് ശേഷം മൾട്ടി സ്റ്റാർ ചിത്രങ്ങൾ ചെയ്യുമ്പോൾ രണ്ടുവട്ടം ആലോചിക്കാറുണ്ട് എന്നും വിജയിക്ക് ഒപ്പം ശിവകാശിയും രജനി സാറിന് ഒപ്പം ചന്ദ്രമുഖിയും ചെയ്തപ്പോൾ അതിലെ ഗാന രംഗങ്ങൾ അഭിനയിക്കാൻ രണ്ട് വട്ടം ആലോചിച്ചതിന് ശേഷമാണ് തീരുമാനിച്ചത് എന്നും നയൻതാര പറയുന്നു. പിന്നീട് നയൻതാരയുടെ ഈ പ്രസ്താവനക്ക് എതിരെ സംവിധായകൻ എ ആർ മുരുഗദോസ് രംഗത്ത് വരുകയും ചെയ്തു.

You might also like