സൗഭാഗ്യക്ക് പെൺകുട്ടി പിറന്നു; താര കല്യാൺ മുത്തശ്ശിയായി സന്തോഷത്തിൽ പറഞ്ഞത് ഇങ്ങനെ..!!

113

താൻ മുത്തശ്ശിയായ സന്തോഷം പങ്കുവെച്ച് നടിയും നർത്തകിയുമായ താര കല്യാൺ. മകൾ സൗഭാഗ്യ വെങ്കിടേഷിനും മരുമകൻ അർജുന സോമശേഖരനും കുട്ടി ജനിച്ച സന്തോഷം ആനി താര കല്യാൺ പങ്കു വെച്ചത്.

ഒരു അച്ഛനും അമ്മയും കുഞ്ഞും ഉള്ള രേഖ ചിത്രം പങ്കുവെച്ചുകൊണ്ട് ആയിരുന്നു തന്റെ മകൾക്കു പെൺകുട്ടി പിറന്ന വിവരം താര കല്യാൺ പൊതു സമൂഹത്തിനോട് അറിയിച്ചത്.

താര കല്യാണിനെ മലയാളികൾക്ക് അഭിനയത്രി നർത്തകി എന്ന നിലയിൽ എല്ലാം സുപരിചിതം ആണെങ്കിൽ കൂടിയും മകൾ സൗഭാഗ്യ ശ്രദ്ധിക്കപ്പെടുന്നത് ടിക് ടോക്ക് വീഡിയോ വഴി ആണ്.

എന്നാൽ താരം മികച്ച ഒരു നർത്തകി കൂടി ആണ്. ഏറെ നാളുകൾ നീണ്ട പ്രണയത്തിന് ശേഷം ആണ് നർത്തകനും അമ്മയുടെ ശിഷ്യനുമായ അർജുനെ സൗഭാഗ്യ വിവാഹം കഴിക്കുന്നത്.

തുടർന്ന് അർജുൻ ചക്കപ്പഴം എന്ന സീരിയലിൽ കൂടി ശ്രദ്ധ നേടിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് 2020 ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. കുഞ്ഞു കണ്മണി എത്തും മുന്നേ നടത്തിയ വളക്കാപ്പ് ചടങ്ങെല്ലാം സോഷ്യൽ മീഡിയ ശ്രദ്ധ നേടിയിരുന്നു.

നേരത്തെ താനെ തങ്ങൾക്ക് ജനിക്കാൻ പോകുന്നത് പെൺകുട്ടി ആയിരിക്കും എന്ന് ഇരുവരും ആഗ്രഹിച്ചിരുന്നു. കുടുംബത്തിന്റെ മുഴുവൻ ആഗ്രഹം പെൺകുട്ടി ജനിക്കാൻ ആയിരുന്നു എന്നും പറയുന്നു.