അജിത്തും രജനീകാന്തും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി; നിർമാതാവിന്റെ പ്രതികരണത്തിന് മറുപടി നൽകി വിജയ്..!!

22

തമിഴിൽ സൂപ്പർ സ്റ്റാർ ഒന്നേ ഉള്ളു എന്ന് അത് രജനികാന്ത് മാത്രമാണ് കഴിഞ്ഞ ദിവസം വിജയ് സേതുപതി പറഞ്ഞിരുന്നു. എന്നാൽ വിജയ് ചിത്രം പുലിയുടെ നിർമാതാവും മുൻ പി ആർ ഒയുമായിരുന്ന പിടി സെൽവകുമാർ ആണ് ഇപ്പോൾ വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.

തമിഴിൽ വിജയ് ആണ് ബോക്സോഫീസ് കിംഗ്‌ ആയി തുടരുന്നത്, രജനികാന്ത് ഇപ്പോൾ രണ്ടാം സ്ഥാനത്തിന് വേണ്ടി അജിത്തുമായി ആണ് മത്സരം നടത്തുന്നത് എന്നും സെല്വകുമാർ പറയുന്നു.

എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിജയ് തന്നെ രംഗത്ത് എത്തി, ഒരു താരങ്ങളെയും ഡീഗ്രേഡ് ചെയ്യുന്നത് തന്റെ നയമല്ലെന്നും സെല്‍വകുമാറിന് നിലവില്‍ ഫാന്‍സ് അസോസിയേഷനിലോ തന്റെ ജീവനക്കാരിലോ ഒരു പദവിയുമില്ലെന്നും തന്റെ പേരിൽ സംസാരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും വിജയ് അറിയിച്ചു.