ഞാൻ മിണ്ടാതെയിരിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതണ്ട; താക്കീതുമായി ബാല; എന്റെ ജീവിതത്തിലെ മോശം കാലം കഴിഞ്ഞു എന്നും താരം..!!

316

മലയാളി അല്ലെങ്കിൽ കൂടിയും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ബാല. ബാലയുടെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സിനിമയിൽ കൂടിയാണ് ബാല അരങ്ങേറ്റം കുറിച്ചത് എങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതനായ അഭിനേതാവ് ആണ് ബാല.

മലയാളത്തിൽ സഹ നടനായും നായകനായും വില്ലനായും ഒക്കെ തിളങ്ങിയിട്ടുള്ള താരം വിവാഹം കഴിച്ചതും മലയാളിയെ ആയിരുന്നു. റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ ബാല മത്സരാർത്ഥിയായ അമൃതയെ കാണുകയും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആയിരുന്നു.

Actor bala with wife

അങ്ങനെ മലയാളത്തിന്റെ മരുമകൻ കൂടിയായി മാറി ബാല. എന്നാൽ പ്രണയ വിവാഹം ആയിരുന്നിട്ട് കൂടി ഇരുവരും വേഗത്തിൽ വേർപിരിയുകയും ചെയ്തു. ഇവരുടെ ഏക മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമ്മ അമൃതക്ക് ഒപ്പം ആണ്.

ഏറെ നാളുകൾ ആയി പിരിഞ്ഞു കഴിയുക ആയിരുന്നു എങ്കിൽ കൂടിയും 2019 ൽ ആണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടുന്നത്. ഇപ്പോൾ ബാല രണ്ടാം വിവാഹം കഴിച്ചു.

എന്നാൽ നിരവധി ഭാഗങ്ങളിൽ നിന്നും വിമർശനങ്ങളും പോസ്റ്റുകളും എല്ലാം വരുമ്പോൾ താൻ അതിനൊന്നും മറുപടികൾ പറയാത്തത് ഭയമുള്ളത് കൊണ്ട് ആണെന്ന് കരുതരുത് എന്നാണ് ബാല പറയുന്നത്.

Actor bala with wife and sreesanth family

ബാലയും ഒപ്പം ഭാര്യയും നിൽക്കുന്ന വീഡിയോയും അതോടൊപ്പം ചേർത്ത വരികളും ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ദൈവത്തിന് നന്ദി. ഭീരുക്കൾ ഒരുപാട് അഭിനയിക്കും. എന്നാൽ നിശബ്ദരായി ഇരിക്കുന്നവർ പ്രവർത്തകളിലൂടെ ചെയ്ത് കാണിക്കുന്നത്. ഞാൻ നിശബ്ദനായി നിൽക്കുന്നതിന്റെ അർത്ഥം ഭയപ്പെട്ടുപോയി എന്നല്ല.

ജീവിതത്തിലെ യഥാർത്ഥ യാത്ര എന്തെന്ന് ഞാൻ തിരിച്ചറിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയി. എന്നാൽ ദൈവത്തിന്റെ കവചം എന്നെ സുരക്ഷിതനാക്കി. നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് എന്നെ തടയാൻ ആർക്കും അവകാശമില്ല. ദൈവം എന്റെ കൂടെയുണ്ട്’ ബാല പറയുന്നു.

Read More..

എന്റെ ജീവിതം എന്റെ കുഞ്ഞിന് വേണ്ടിമാത്രം; അമൃത സുരേഷ്; ഈ വാക്കുകൾ രണ്ടാം വിവാഹം കഴിച്ച ബാലക്കുള്ള മറുപടി..!!

ബാലക്ക് രണ്ടാം വിവാഹം; പുത്തൻ ജീവിതത്തിലേക്ക് കടക്കാൻ താരം; വിവാഹം അടുത്ത മാസം..!!

ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞു; വധുവിനെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി ക്രിക്കറ്റ് താരം ശ്രീശാന്ത്..!!