പാർവതിയുടെ മോഹങ്ങൾക്ക് മുകളിൽ കരിനിഴൽ; നായികയായി എത്തുന്ന പുതിയ ചിത്രം വൈറസിന് സ്റ്റേ..!!

40

കസബ വിവാദങ്ങൾക്ക് ശേഷം, നിരവധി വിജയ ചിത്രങ്ങൾ ഉണ്ടായിട്ടും, മികച്ച അഭിനയത്രി ആയിട്ടും സിനിമയിൽ ഉള്ള വേഷങ്ങൾ കുറയുകയായിരുന്നു.

തീർച്ചുവരവിന്റെ പാതയിൽ എത്തിയ പാർവതിക്ക് ലഭിച്ച ഏറ്റവും മികച്ച റോൾ ആയിരുന്നു ആഷിക്ക് അബു സംവിധാനം ചെയ്ത് ഷൂട്ടിംഗ് ആരംഭിച്ച വൈറസ്.

വടക്കൻ കേരളത്തെ ഭീതിയിൽ ആഴ്ത്തിയ നിപ്പ വൈറസ് ബാധയും ഭീതിയും എല്ലാം ആണ് ചിത്രത്തിൽ പറയുന്നത്.

മലയാളത്തിലെ പ്രമുഖ യുവതാരങ്ങൾ എല്ലാവരും ഒന്നിക്കുന്ന ചിത്രം കൂടി ആയിരുന്നു ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വൈറസ്. ആഷിക്ക് അബു തന്നെ ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണവും.

ഉദയ് ആനന്തൻ നൽകിയ ഹര്ജിയിൽ ആണ് ചിത്രത്തിന്റെ ചിത്രീകരണത്തിന് സ്റ്റേ വിധിച്ചിരിക്കുന്നത്. നിപ്പ കേരളത്തിൽ പടർന്നു പിടിച്ച സമയത്ത് തന്നെ ആലോചിച്ച ചിത്രമാണിതെന്നും യുകെ, പാരിസ് പ്രൊഡക്ഷൻ കമ്പനികളുമായി ചേർന്ന് ഉദയ് അനന്തൻ സിനിമയുടെ കഥയും തിരക്കഥയും പൂർത്തി ആക്കിയിരുന്നു.

ആഷിക്ക് അബു സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന അതേ പേരിനു ഉദയ് അനന്തൻ കഴിഞ്ഞ വർഷം അവകാശം നേടിയിരുന്നു. അതേ പേരിൽ പുതിയ ചിത്രം തുടങ്ങാൻ കഴിയില്ല, അതുകൊണ്ടാണ് സ്റ്റേ നൽകിയിരിക്കുന്നത്.

ടോവിനോ തോമസ്, ഫഹദ് ഫാസിൽ, ഇന്ദ്രജിത്, ആസിഫ് അലി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ തുടങ്ങി വലിയ നിരയുള്ള ചിത്രത്തിൽ പൂർണ്ണിമ ഇന്ദ്രജിത് തിരിച്ചു വരുന്ന ചിത്രം കൂടി ആയിരുന്നു.