ഞങ്ങളുടെ പണി ചെരക്കലല്ല; പാർവതിയെ പൊളിച്ചടുക്കി സംവിധായകൻ ശാന്തിവിള ദിനേശ്..!!

105

മലയാള സിനിമയിലെ ഏത് വിഷയങ്ങളെ കുറിച്ചും തന്റേതായ അഭിപ്രായം പറയുന്ന ആൾ ആണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഷൈൻ നിഗത്തിന്റെ ലൊക്കേഷൻ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഒട്ടേറെ വിവാദ പ്രസ്താവനകൾ ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.

ഈ അടുത് മോഹൻലാൽ ആണ് മലയാള സിനിമ ഭരിക്കുന്നത് എന്നും ഏറ്റവും വലിയ ബിസിനസ് നേടാൻ കഴിവുള്ള താരം മോഹൻലാൽ ആണെന്നും ശാന്തിവിള പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മലയാളികളുടെ പ്രിയ നടി പാർവതി തിരുവോതിനെ കുറിച്ചാണ് ശാന്തിവിള പറഞ്ഞിരിക്കുന്നത്.

പാർവതിയെ പോലെ ഉള്ള താരങ്ങളുടെ അഹങ്കാരം നിർത്തിയാൽ മലയാള സിനിമ രക്ഷപ്പെടുക ഉള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. കാശ് മുടക്കുന്നവർക്ക് വില വേണം എന്നും താരങ്ങൾ കഥ നിശ്ചയിക്കുന്ന രീതി നിർത്തണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാൻ അഭിനയിക്കുന്ന പടത്തിൽ ഞാൻ എന്താണ് അഭിനയിക്കുന്നത് എന്ന് ഞാൻ തീരുമാനിക്കും എന്നായിരുന്നു പാർവതി പറഞ്ഞത്.

ഇതാണ് ശാന്തിവിള ദിനേശിനെ ചൊടിപ്പിച്ചത്. എന്റെ പടത്തിൽ അഭിനയിക്കാൻ വന്നിട്ട് ആണ് ഇത് പറഞ്ഞിരുന്നത് എങ്കിൽ വിവരം അറിഞ്ഞേനെ എന്നും ഞങ്ങൾ സംവിധായകർ എന്താ ചെരക്കാൻ വരുന്നത് ആണോ നടിമാർക്ക് അല്ലെങ്കിൽ കൂടിയും സിനിമയിൽ ഒരു സ്ഥാനം ഇല്ല എന്നും പുട്ടിന് പീര പോലെ ആണ് നടിമാർ എന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.

ഉയരെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പാർവതിക്ക് വേണ്ടത് നൽകിയിട്ടുണ്ട്. അഭിനേതാക്കൾ അഹങ്കാരം നിർത്തിയാൽ മലയാള സിനിമ രക്ഷപ്പെടും എന്നും ശാന്തിവിള ദിനേശ് പറയുന്നു.