തൃശൂർ എടുക്കും എന്ന് പറഞ്ഞിട്ട് നടന്നില്ല പിന്നെയാണ് ഇന്ത്യ; ബിജെപിയെ കളിയാക്കി നിമിഷ സജയൻ..!!

136

പൗരത്വ ബില്ലിന് എതിരെ വമ്പൻ പ്രതിഷേധങ്ങൾ ആണ് ഇന്ത്യയിൽ ഒട്ടാകെ നടക്കുന്നത്. മലയാള സിനിമയിലെ താരങ്ങളിൽ പ്രമുഖർ എല്ലാം ബില്ലിന് എതിരെ പ്രതിഷേധവുമായി എത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ ഫേസ്ബുക്ക് കൂട്ടായ്മ വഴി ഒരുങ്ങിയ പ്രതിഷേധ കൂട്ടായ്മയിൽ റിമ കല്ലിങ്കൽ ആഷിക് അബു നിമിഷ സജയൻ ഷെയ്ൻ നിഗം എന്നിവർ പങ്കെടുത്തിരുന്നു. ഇതിൽ നിമിഷ സജയൻ പറഞ്ഞ വാക്കുകൾ ആണ് സാമൂഹിക മാധ്യമത്തിൽ ട്രെൻഡിങ് ആകുന്നത്.

പ്രതിഷേധ റാലിയിൽ ഉണ്ടായിരുന്ന ഒരു ബാനറിൽ കണ്ട വാക്കുകൾ ആണ് തനിക്ക് എങ്ങനെ ഒരു വാക്കുകൾ ഉണ്ടാക്കാൻ കഴിഞ്ഞത് എന്നാണ് നിമിഷ പറയുന്നത്. “തൃശൂർ ചോദിച്ചിട്ട് നമ്മൾ കൊടുത്തില്ല പിന്നെയാണ് ഇന്ത്യ” എന്നാണ് നിമിഷ പറഞ്ഞത്. വമ്പൻ കയ്യടി തന്നെയാണ് നിമിഷയുടെ വാക്കുകൾക്ക് ലഭിച്ചത്.