ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വേഷത്തിൽ മോഹൻലാൽ; മറ്റൊരു വമ്പൻ ചിത്രങ്ങൾ കൂടി വരുന്നു..!!

53

വമ്പൻ മുതൽ മുടക്കിൽ ഉള്ള ചിത്രങ്ങളുടെ നീണ്ട നിരയാണ് മോഹൻലാലിന് മുന്നിൽ ഉള്ളത്. മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ മരക്കാർ ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ള ചിത്രങ്ങളിൽ വലിയൊരു ചിത്രം. കൂടാതെ എമ്പുരാനും ബറോസും എല്ലാം വരാൻ ഇരിക്കുമ്പോൾ മോഹൻലാൽ പ്രശസ്ത സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വേഷത്തിൽ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.

“മുന്തിരി മൊഞ്ചൻ” എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധായകനും സിനിമ സംവിധായകനുമായ വിജിത് നമ്പ്യാർ ഒരുക്കുന്ന ചെമ്പൈയുടെ ജീവിത കഥയിൽ ആണ് മോഹൻലാൽ നായകനായി എത്തുന്നത്. ഇന്ത്യയിലെ മികച്ച ടെക്നീഷ്യൻമാർ ഒരുമിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി.എ ചിദംബരനാഥിന്റെ ശിഷ്യൻ കൂടിയാണ് വിജിത്.