ചാക്കോച്ചന്റെ നായികയാകാനുള്ള സൗന്ദര്യം നിനക്കില്ല; നിമിഷ സജയൻ തകർന്നുപോയ നിമിഷം..!!!

8,037

മലയാള സിനിമയിൽ സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ ഫഹദ് ഫാസിൽ ചിത്രമായ തൊണ്ടി മുതലും ദൃ‌സാക്ഷിയും എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. സൂരജ് വെഞ്ഞാറമൂടിന്റെ നായികയായി സിനിമയിൽ എത്തിയ ശേഷം നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്.

അഭിനയത്തിന് ഒപ്പം തന്നെ എട്ടാം ക്ലാസ്‌ മുതൽ മാർഷൽ ആർട്സ് തായിക്കൊണ്ട തുടങ്ങിയവയിൽ ബ്ലാക് ബെൽറ്റും നിമിഷ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ സിനിമയിൽ സൗന്ദര്യത്തിന്റെ പേരിൽ താൻ ഒറ്റപ്പെട്ടിട്ടുണ്ട്.

അഭിനയം മാത്രമല്ല സിനിമയിൽ പിടിച്ചു നിൽക്കാൻ സൗന്ദര്യവും വേണെമെന്ന് പറഞ്ഞു ഒരു കൂട്ടം ആളുകൾ നിമിഷയെ അക്ര മിച്ചുവെന്നും പറയുകയാണ് സംവിധായക സൗമ്യ സദാനന്ദൻ.

കുഞ്ചാക്കോ ബോബൻ നിമിഷ എന്നിവർ അഭിനയിക്കുന്ന മംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയാണ് സൗമ്യ. കുഞ്ചാക്കോയുടെ നായികയായി അഭിനയിക്കുന്നത് നിമിഷയാണെന് അറിഞ്ഞപ്പോൾ പലരും വിമർശനമായി എത്തിയെന്നും ഒരു വിഭാഗം ഫാൻസുകാർ ഇത്തരം വിമർശനം നടത്തിയപ്പോൾ അത് പറഞ്ഞു നിമിഷ കരഞ്ഞിട്ടുണ്ട്.

ആദ്യമൊക്കെ അത് നിമിഷയെ ബാധിച്ചിരുന്നു എങ്കിലും പിന്നീട് അത് അവൾ മറികടന്നെന്നും അതിനായി സച്ചിൻ ടെണ്ടുൽക്കറുടെ കഥ നിമിഷക്ക് പറഞ്ഞു കൊടുത്തെന്നും സൗമ്യ പറയുന്നു. മോശം വിമർശങ്ങൾ ഉയരുമ്പോൾ കൂടുതൽ ശക്തിയിൽ തന്റെ പ്രകടനത്തിൽ കൂടിയാണ് അവർക്ക് മറുപടി നൽകിയതെന്നും പറഞ്ഞെന്ന് സൗമ്യ പറയുന്നു.

ഇത്തരത്തിൽ ബോഡി ഷെയിമിങ് എല്ലാം മറികടന്ന് നിമിഷ എപ്പോൾ അഭിനയലോകത്തിൽ പുത്തൻ പടവുകൾ കീഴടക്കി തന്നെ ആണ് മുന്നോട്ടു പോകുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുള്ള താരം യുവതാരങ്ങൾക്ക് ഒപ്പം എല്ലാം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

മമ്മൂട്ടിക്ക് ഒപ്പം വണ്ണിൽ അഭിനയിച്ച നിമിഷ നായികാ ആയി എത്തിയ നയത്തിലെ അഭിനയത്തിന് വലിയ പ്രശംസക്ക് വഴി വെച്ചിരുന്നു. നിവിൻ പൊളി നായകനായ തുറമുഖത്തിലും ഫഹദ് ഫാസിൽ നായകനായ മാലിക്കിലും നിമിഷ അഭിനയിച്ചു.