മഹാലക്ഷ്മിയുടെയും ഇസഹാഖിന്റയും ആദ്യ ക്രിസ്തുമസ്; ചിത്രങ്ങൾ പങ്കുവെച്ച് കാവ്യയും കുഞ്ചാക്കോ ബോബനും..!!

79

ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷത്തിൽ ആണ്. മലയാളികളുടെ പ്രിയ താരങ്ങൾ ആയ ദിലീപും കുഞ്ചാക്കോ ബോബനും തങ്ങളുടെ മക്കളുടെ ചിത്രങ്ങൾ അതും സാന്റാ വേഷത്തിൽ ഉള്ളത് ഷെയർ ചെയ്തിരിക്കുന്നു. ദിലീപിന്റെ പുതിയ ചിത്രം മൈ സാന്റായിൽ ദിലീപ് ക്രിസ്തുമസ് അപ്പൂപ്പൻ ആയി ആണ് എത്തുന്നത്.

ആ വേഷത്തിൽ ഉള്ള ദിലീപിന് ഒപ്പം ആണ് ഇളയ മകൾ മഹാലക്ഷ്മിയുടെ ചിത്രം കാവ്യ തന്റെ ഒഫീഷ്യൽ പേജിൽ ഷെയർ ചെയ്തത്. കൂടാതെ 14 വർഷത്തെ കാത്തിരിപ്പിന് ശേഷം ആണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും മകൻ പിറന്നത്. മകൻ ഇസഹാഖിന് ഒപ്പമുള്ള ചിത്രങ്ങൾ ആണ് ചാക്കോച്ചൻ ഷെയർ ചെയ്തത്.