വിജയ് സേതുപതി പണം നൽകി സഹായിച്ച വൃദ്ധ ലൊക്കേഷനിൽ കുഴുഞ്ഞു വീണ് മരിച്ചു..!!

72

വിജയ് സേതുപതിയുടെ ലൊക്കേഷനിൽ എത്തുകയും മരുന്ന് വാങ്ങാൻ പണം തുരുമോ മോനെ എന്ന് ചോദിച്ചപ്പോൾ വിജയ് സേതുപതി പണം നൽകിയ വീഡിയോ സോഷ്യൽ മീഡിയയിൽ രാവിലെ മുതൽ വൈറൽ ആണ്.

എന്നാൽ പണം വാങ്ങിയ ആ വൃദ്ധ ഇനി ഇല്ല, സിനിമകളിൽ ചെറിയ വേഷങ്ങളിൽ എത്തിയ അച്ചാമ്മ എന്ന അവിവാഹിത ആയിരുന്നു ആ വൃദ്ധ.

കുറ്റനാട്ടിലെ മിക്ക സിനിമ ലൊക്കേഷനുകളിലും എപ്പോഴും ഉണ്ടാകും ഈ വൃദ്ധ, ചില മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന അവര്‍ ‘ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി’ എന്ന സിനിമയില്‍ ചെറിയ ഒരു വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അച്ചാമ്മ ഷൂട്ടിംഗ് കാണാന്‍ മാമനിതന്‍ സിനിമയുടെ സെറ്റിലെത്തിയത്.

ആരാധകര്‍ക്കിടയില്‍ നിന്നും വൃദ്ധയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേക്ക് ചെന്ന് ആവശ്യം തിരക്കുകയായിരുന്നു.

‘മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനേ’ എന്നായിരുന്നു അമ്മൂമ്മ വിജയുടെ ചെവിയില്‍ പറഞ്ഞത്. ഉടന്‍ തന്നെ തന്റെ സഹായികളോട് കയ്യിലുള്ള പണം തരാന്‍ ആവശ്യപ്പെട്ടു. ആരുടെയങ്കിലും കയ്യില്‍ പഴ്സ് ഉണ്ടോ എന്നായിരുന്നു ചോദ്യം. അവസാനം അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രാഹിമിന്റെ പഴ്സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ ആ വൃദ്ധയ്ക്ക് നല്‍കി.

ലൊക്കേഷനിൽ തളർന്ന് വീണ അച്ചാമ്മയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ലൊക്കേഷനിൽ എത്തിയ പ്രായമായ അമ്മക്ക് മരുന്ന് വാങ്ങാൻ പണം നൽകി വിജയ് സേതുപതി; കയ്യടി..!!

Posted by Online മലയാളി on Monday, 28 January 2019

You might also like