വനിതാ ചലച്ചിത്ര പുരസ്‌ക്കാരം; മികച്ച നടൻ മോഹൻലാൽ, മികച്ച നടി മഞ്ജു വാര്യർ..!!

80

കൊച്ചി; ഇന്നലെ എറണാകുളം വില്ലിങ്ടൻ ഐലന്റിൽ വെച്ചു നടന്ന ചടങ്ങളിൽ സെറ വനിത ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു.

മലയാള സിനിമയിലെ വ്യത്യസ്ത സിനിമ അനുഭവമായി മാറിയ ഒടിയൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം മോഹൻലാൽ സ്വന്തമാക്കി.

വൈകാരികമായ ഒട്ടേറെ അഭിനയ മുഹൂര്തങ്ങളിലൂടെ കടന്ന് പോകുന്ന ഒടിയൻ മാണിക്യൻ എന്ന കഥാപാത്രതെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. നടനും എം പിയുമായ ഇന്നസെന്റ് ആണ് മോഹൻലാലിന് മികച്ച നടനുള്ള അവാർഡ് നൽകിയത്.

ഒടിയൻ, ആമി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ലേഡി സൂപ്പർസ്റ്റാർ കൂടിയായ മഞ്ജു വാര്യർ ആണ് മികച്ച നടി. ‘ഈ.മ.യൗ’ എന്ന ചിത്രം ഒരുക്കിയ ലിജോ ജോസ് പല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ.

പഞ്ചവർണ്ണ തത്ത രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി എത്തിയ ജയറാം ആഞ്ഞ മികച്ച കുടുംബ നായകൻ. നടിയും ഗായികയുമായ ശ്രുതി ഹാസൻ ജയറാമിന് പുരസ്‌കാരം കൈമാറി.

വട ചെന്നൈ അടക്കമുള്ള വ്യത്യസ്തമായ അഭിനയ ശൈലിയുള്ള ചിത്രം ചെയ്ത ധനുഷ് ആണ് മികച്ച തമിഴ് നടൻ. കാളിദാസ് ജയറാം ആണ് മികച്ച പുതുമുഖ നായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഹരീഷ് പെരുമണ്ണയാണ് മികച്ച ഹാസ്യ താരം. വിനീത് ശ്രീനിവാസനും നിഖിലയുമാണ് മികച്ച താരജോഡികൾ.

കൊച്ചിയിൽ വെച്ച് നടന്ന ഗംഭീര പരിപാടികൾ, മലയാളം, തമിഴ്, തെലുങ്ക്, ചലച്ചിത്ര ലോകത്തെ സൂപ്പർ താരങ്ങൾ പങ്കെടുത്തു.

You might also like