വിവാഹ വേഷത്തിൽ സുന്ദരിയായി സ്വാതി റെഡ്ഢി; കല്യാണ വീഡിയോ കാണാം..!!

84

പൈലറ്റായ വികാസിനെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് ആണ് ആമേനിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സ്വാതി റെഡ്ഢി വിവാഹം ചെയ്തത്. നീണ്ട കാലത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.

ശശികുമാറിന്റെ നായികയായി 2008ൽ പുറത്തിറങ്ങിയ സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാതി റെഡ്ഢി പ്രേക്ഷക ശ്രദ്ധ നേടുന്നത്, ആ ചിത്രത്തിലെ കൺകൽ ഇറഡാൽ എന്ന് തുടങ്ങുന്ന ഗാനം ആ കാലത്ത് വലിയ ഹിറ്റ് തന്നെ ആയിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യത ആമേന്‍ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി ആണ് സ്വാതി മലയാളത്തില്‍ എത്തുന്നത്. പിന്നീട് 24 നോര്‍ത്ത് കാതം, മോസയിലെ കുതിര മീനുകള്‍, ആട് ഒരു ഭീകര ജീവിയാണ്, ഡബിള്‍ ബാരല്‍ എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചു.