സംസ്ഥാന ചലച്ചിത്ര പുരസ്കാരപ്രഖ്യാപനം ഇന്ന്; ഇഞ്ചോടിഞ്ച് പോരാട്ടം..!!

33

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്, 104 സിനിമകൾ ആണ് മത്സര വിഭാഗത്തിൽ ഉള്ളത്. കുമാർ സഹാനിയുടെ നേതൃത്വത്തിൽ ഉള്ള സമിതിയാണ് പുരസ്‌കാരങ്ങൾ നിർണയിക്കുന്നത്.

മികച്ച നടന്മാരുടെ അന്തിമ പട്ടികയിൽ മോഹൻലാൽ, ജയസൂര്യ, ജോജു ജോർജ്ജ്, ഫഹദ് ഫാസിൽ എന്നിവർ ആണ് ഉള്ളത്.

മികച്ച നടിമാർക്ക് ആയുള്ള പട്ടികയിൽ മഞ്ജു വാര്യർ, ഉർവശി, നസ്രിയ, ഐശ്വര്യ ലക്ഷ്മി എന്നിവർ ആണ് ഉള്ളത്.

ഒടിയൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് മോഹൻലാലിനെ മികച്ച നടൻ എന്നുള്ള വിഭാഗത്തിലേക്ക് പരിഗണിക്കുന്നത്, കാർബൺ, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ഫഹദ് ഫാസിലും, ക്യാപ്റ്റൻ, മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയെയും ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോർജിനെയും പരിഗണിക്കുന്നത്, കൂടത്വ നിവിൻ പോളി, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും മികച്ച നടന്മാരുടെ ലിസ്റ്റിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്‌.

ആമിയിലൂടെ മഞ്ചു വാര്യരും അരവിന്ദന്റെ അതിഥികൾ ,എന്റെ ഉമ്മാന്റെ പേര് എന്നീ ചിത്രങ്ങളിലൂടെ ഉർവശിയും മികച്ച നടിയായി പരിഗണിക്കുമ്പോൾ പുതുതലമുറ താരങ്ങളായ നസ്രിയ, ഐശ്വര്യ ലക്ഷമി, അനു സിത്താര തുടങ്ങിയവരും അവസാന റൗണ്ടിലുണ്ട്.