വെടിനിർത്തൽ ലംഘിച്ച് പാക് വെടിവെപ്പ്; തീർത്ത് കളഞ്ഞേക്കാൻ ഇന്ത്യൻ സൈന്യത്തിന് നിർദ്ദേശം..!!

62

ഇന്നലെ നടന്ന മിന്നൽ ആക്രമണത്തിൽ ഇന്ത്യ തകർത്തത് ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനങ്ങൾ ആണെങ്കിലും കൊണ്ടത് പാക് സൈന്യത്തിന് ആണ്. പാക് സൈന്യം ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകരർക്ക് നൽകുന്ന പിന്തുണ പരസ്യമായ രഹസ്യമാണ്. ഈ സാഹചര്യത്തിൽ ഇന്നലെ മുതൽ, ഇന്ത്യൻ സൈനികർക്ക് മേൽ പാക് അതിർത്തിയിൽ നിന്നും വേടി ഉയർത്തിയത്.

വെടിനിർത്തൽ കരാർ ലംഘിച്ചുള്ള പാക്കിസ്ഥാൻ പട്ടാളക്കാരുടെ ആക്രമണത്തിൽ നിരവധി ഇന്ത്യൻ പട്ടാളകാർക്ക് നിസാരമായ പരിക്കുകൾ ഏറ്റു, ഈ സാഹചര്യത്തിൽ ഏത് രീതിയിൽ വേണം എങ്കിലും തിരിച്ചടിക്കാൻ ആണ് ഉന്നത ഉദ്യോഗസ്ഥർ ഇന്ത്യൻ സൈന്യത്തിന് നൽകിയ നിർദ്ദേശം.

ഈ നിർദ്ദേശം ശിരസ്സവഹിച്ച ഇന്ത്യൻ സൈനികർ നടത്തിയ തിരിച്ചടിയിൽ നിരവധി പാക് പട്ടാളക്കാർക്ക് സാരമായ പരിക്കുകൾ ഏറ്റു എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഗ്രാമീണരെ മറയാക്കി പാകിസ്ഥാന്‍ മിസൈല്‍, മോര്‍ടാര്‍ ആക്രമണം നടത്തുകയാണ്. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. നിസാര പരിക്കുകളാണ് സൈനികരുടേതെന്നാണ് പ്രാഥമിക വിവരം. ഇതോടെ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇത് പ്രകാരം പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരുക്ക് പറ്റി.

അതിര്‍ത്തിയിലെ ജനവാസ മേഖലകളിലെ വീടുകളെ മറയാക്കിയാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നത്. ഇതേസമയം ഷോപിയാനില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടുകയാണ്. ഷോപ്പിയാനിലെ ഒരു വീട് വളഞ്ഞ് സൈന്യം ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടല്‍ നടത്തുകയാണ്. പുലര്‍ച്ചെ രണ്ട് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

You might also like