ആദ്യ ചുംബനത്തെ കുറിച്ചും പ്രണയം പറഞ്ഞു പാളിപ്പോയ നിമിഷത്തെ കുറിച്ചും ഷൈൻ നിഗം..!!

94

പ്രശസ്ത മിമിക്രി താരം അഭിയുടെ മകൻ ആണ് ഷെയിൻ നിഗം, വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് അഭിനയിച്ചിട്ടുള്ളൂ എങ്കിൽ കൂടിയും പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാൾ ആയി മാറിക്കഴിഞ്ഞു ഈ യുവനടൻ.

2016ൽ പുറത്തിടങ്ങിയ കിസ്‌മത് എന്ന ചിത്രത്തിൽ കൂടിയാണ് ഷെയിൻ നായകനായി എത്തിയത് എങ്കിൽ കൂടിയും താന്തോന്നി, അൻവർ എന്നീ മലയാളചിത്രങ്ങളിൽ ബാലതാരമായാണ് ഷെയിൻ അഭിനയജീവിതം തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിൻന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. 2016 ൽ പുറത്തിറങ്ങിയ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത മലയാളചിത്രം കിസ്മത്തിലൂടെ നായകനാവുകയും ചെയ്തു.

മഞ്ജു വാര്യർക്ക് ഒപ്പം പ്രധാന വേഷത്തിൽ എത്തിയ C/O സൈറാ ബാനു, പറവ എന്നീ ചിത്രങ്ങളിൽ കൂടിയാണ് ഷെയിൻ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്, എന്നാൽ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രങ്ങൾ കഴിഞ്ഞതോടെ വലിയ ആരാധക നിര തന്നെയുണ്ട് ഷെയിൻ നിഗത്തിന്റെ ചിത്രങ്ങൾക്ക്,

ഇഷ്‌ക് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആണ് തന്റെ പാളിപ്പോയ പ്രണയത്തെ കുറിച്ചും ആദ്യ കിസ്സിനെ കുറിച്ചും ഷെയിൻ മനസ്സ് തുറന്നത്.

തന്റെ ആദ്യ ചുംബനം പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു എന്നാണ് ഷെയിൻ പറയുന്നത്, താൻ ഇപ്പോൾ കുറെ കാലമായി സിംഗിൾ ആണെന്നും എന്നാൽ തനിക്ക് പ്രണയം ഉണ്ടായിരുന്നു എന്നും ഷെയിൻ പറയുന്നു. എല്ലാവർക്കും കാമുകി എനിക്കും ഒരെണ്ണം വേണം എന്ന രീതിയിൽ പ്രണയം പറഞ്ഞിട്ടുണ്ട്, എന്നാൽ അത് പാളിപ്പോയി എന്നും എന്നാൽ യാഥാർത്ഥ പ്രണയം പറയാൻ പോയപ്പോൾ ചങ്കിടിപ്പ് ആയിരുന്നു എന്നും ഷെയിൻ പറയുന്നു.

വീഡിയോ,