രണ്ട് ഭാര്യമാർക്കൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് സാന്ത്വനത്തിലെ ശിവൻ; ഇതാണ് യഥാർത്ഥ ജീവിതമെന്ന് ആരാധകർ..!!

577

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ നടൻ ആണ് സജിൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് സീരിയൽ സാന്ത്വനത്തിൽ ശിവൻ എന്ന വേഷത്തിലാണ് സജിൻ എത്തുന്നത്.

നടി ഷഫ്‌നയുടെ ഭർത്താവ് എന്ന ലേബലിൽ അഭിനയ ലോകത്തിൽ സാന്ത്വനം സീരിയൽ തുടക്ക കാലത്തിൽ സജിൻ അറിയപ്പെട്ടത് എങ്കിൽ ഇന്ന് സജിന്റെ ഭാര്യയാണ് ഷഫാന എന്ന പേരിലേക്ക് മാറാൻ ഉള്ള വളർച്ച സജിന് ഉണ്ടായി.

സീരിയലിൽ സജിന്റെ ഭാര്യ വേഷത്തിൽ എത്തുന്നത് ഗോപിക അനിലാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി അത്രക്കും മികച്ചതാണ് എന്ന് ആരാധകർ പറയുന്നത്. ഇന്ന് സജിന്റെയും ഭാര്യ ഷഫ്‌നയുടെയും വിവാഹ വാർഷികം ആണ്.

കുട്ടികൾ ഇല്ലാത്ത ഇരുവരും റീൽ ഭാര്യ ഗോപികക്ക് ഒപ്പം ആണ് വിവാഹ വാർഷികം ആഘോഷിച്ചത്. പ്ലസ് ടു എന്ന ചിത്രത്തിൽ ഷഫ്നക്ക് ഒപ്പം അഭിനയിച്ച സജിൻ പിന്നീട് തമിഴ് സീരിയലിൽ അഭിനയിച്ചു എങ്കിൽ കൂടിയും ശ്രദ്ധ നേടാൻ കഴിഞ്ഞില്ല. തുടർന്ന് താരം അഭിനയിക്കുന്ന സീരിയൽ ആനി ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം.

വീണ്ടും ഒരു വിവാഹ വാർഷികമെത്തുമ്പോൾ ഏറെ സന്തോഷത്തോടെ തന്നെയാണ് ഇരുവരും. സജിൻ തന്റെ വിവാഹ വാർഷികം റിയൽ ഭാര്യക്കും റീൽ ഭാര്യക്കും ഒപ്പം ആഘോഷിച്ചപ്പോൾ ചിത്രങ്ങൾ നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറൽ ആയത്.

കഴിഞ്ഞ ദിവസം തന്റെ പ്രിയതമന് ആശംസകളുമായി ഷഫ്‌ന എത്തിയിരുന്നു സജിനെ ചേർത്ത് പിടിച്ച് ചുംബിച്ചു കൊണ്ട് വളരെ മനോഹരമായ ഒരു കുറിപ്പും ഷഫ്‌ന പങ്കുവെച്ചിരുന്നു.

ഇത്രയും മനോഹരമായ ഒരു ജീവിതം എനിക്ക് സമ്മാനിച്ചതിന് ഞാൻ എത്രത്തോളം സന്തോഷവതിയും സൗഭാഗ്യവതിയും അതിലേറെ നന്ദിയുള്ളവളും ആണെന്ന് പറയാനുള്ള വാക്കുകൾ സത്യത്തില്‍ എനിക്ക് കിട്ടുന്നില്ല.

എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് എന്റെ ഇക്ക എന്ന് പറയും പോലെ എനിക്ക് വേണ്ടി ജനിച്ച എനിക്ക് വേണ്ടി ജീവിക്കുന്ന വ്യക്തി കൂടിയാണ് ഇക്ക.

നിങ്ങൾ അത്രത്തോളം മനോഹരമായൊരു വ്യക്തിയാണ്. ഇത്രയും ആരാധകരുടെ ഹൃദയം കവർന്നെടുത്തതിൽ ഒന്നും  അത്ഭുതപ്പെടാനില്ല. എല്ലാവരിൽ നിന്നും നിങ്ങൾക്ക് കിട്ടുന്ന ഈ സ്നേഹം കണ്ട് ഞാൻ ഒരുപാട് സന്തോഷവതിയാണ്.

അങ്ങനെ ഒരു നിമിഷം ഞാൻ സ്വപ്നം കണ്ടിരുന്നു. എന്നെന്നും ആ സ്‌നേഹവും അനുഗ്രഹങ്ങളും ഇക്കയുടെ ഒപ്പം ഉണ്ടായിരിക്കട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും അത് കാണാനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്നും ഷഫ്‌ന പറയുന്നു.

ഇനിയും ഇതുപോലെ ഇതിനും മനോഹരമായിട്ട് ഒരുപാട് വർഷങ്ങൾ മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് ആരാധകരും ഇവരെ ആശംസിക്കുന്നുണ്ട്. ഒപ്പം സ്വാന്തനത്തിലെ എല്ലാ താരങ്ങളും ഇവർക്ക് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

എന്റെ ചേച്ചിയും ചേട്ടനും ഇതുപോലെ സന്തോഷമായിട്ട് ഇനിയും ഒരുപാട് വർഷം മുന്നോട്ട് പോകട്ടെ എന്നാണ് ഗോപിക ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പറഞ്ഞിരിക്കുന്നത്.

You might also like