ഉപ്പും മുളകും ഇല്ലെങ്കിൽ എന്താ എരിവും പുളിയും ഉണ്ടല്ലോ; ബാലുവും കുടുംബവും ഇനിയെത്തുന്നത് മോഡേൺ ലുക്കിൽ..!!

128

ഫ്ലോവേർസ് എന്ന ചാനലിന് കേരളത്തിലെ ജനങ്ങൾക്ക് ഇടയിലേക്ക് സ്വീകാര്യത നൽകിയത് ഉപ്പും മുളകും എന്ന പരമ്പരയ്ക്കുള്ള പങ്കു ചെറുതൊന്നും ആയിരുന്നില്ല.

എന്നാൽ 1500 ൽ അധികം എപ്പിസോഡുകൾ കളിച്ച പരമ്പര പിന്നീട് യാതൊരു കാരണങ്ങളും പറയാതെ നിർത്തുക ആയിരുന്നു. അത്രമേൽ ആരാധകർ ഉണ്ടായിരുന്ന ഷോ നിർത്തിയതിൽ പ്രേക്ഷകർക്ക് ഇടയിൽ വലിയ നീരസം ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ബാലുവും കുടുംബവും പുതിയ മേക്കോവറിൽ പുതിയ കഥയും കഥാപാത്രങ്ങളുമായി വീണ്ടും എത്തുകയാണ്. നീലുവും ബാലുവും ഒപ്പം പാറുകുട്ടിയും മുടിയനും ഒക്കെ ഉണ്ട് രണ്ടാം വരവിൽ. എന്നാൽ തങ്ങളുടെ രണ്ടാം വരവ് ഫ്ലോവേർസ് ചാനൽ വഴിയല്ല എന്ന് താരങ്ങൾ തന്നെ പറയുന്നു.

പുത്തൻ ഹാസ്യ പരമ്പര എത്തുന്നത് സീ കേരളത്തിലാണ്. പുത്തൻ പരമ്പരക്ക് എരിവും പുളിയും എന്ന പേരാണ് നൽകി ഇരിക്കുന്നത്. പ്രോമോ വീഡിയോ യൂട്യൂബിൽ വൈറൽ ആയതിന് പിന്നാലെ ഫോട്ടോഷൂട്ട് വീഡിയോയും ഇൻസ്റ്റാഗ്രാം വഴി എത്തി കഴിഞ്ഞു. മോഡേൺ ലുക്കിൽ ആണ് എല്ലാവരും. അമ്മ നിഷ സാരംഗ് ആണ് സ്കൂട്ടർ ഓടിക്കുന്നത്.

ഒരു ക്രിസ്ത്യൻ കുടുംബ കഥയാണ് ഇത്തവണ പറയുന്നത് എന്നുള്ള സൂചന നൽകുന്നുണ്ട്. കേശുവും ഋഷിയും ശിവാനിയും കുട്ടി താരം പാറുവും ഇത്തവണയുണ്ട്. ലച്ചു ആയി എത്തിയ ജൂഹി റുത്സഗി ഉണ്ടോ എന്നുള്ള ആകാംഷയിൽ ആണ് ആരാധകർ.

അമ്മയുടെ വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും താരം പുറത്തു വരണം എങ്കിൽ ഈ കൂട്ടുകെട്ടിൽ വീണ്ടും വരണം എന്നും അത് വന്നല്ലോ എന്നും ആരാധകർ പറയുന്നു. ഉപ്പും മുളകും നിർത്തി എങ്കിൽ കൂടിയും ബിജു സോപാനവും നിഷ സാരംഗും സിനിമയിൽ സജീവമാണ്.

ഇവരുവരും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും പറയുന്ന ഉപ്പും മുളകും പോലെ തന്നെ ആയിരിക്കില്ലേ ഇതും എന്ന് ആരാധകർ ചോദിക്കുമ്പോൾ അങ്ങനെ ആണെങ്കിൽ സംഭവം കിടു ആയിരിക്കും എന്നും ആരാധകർ പറയുന്നു. 2015 ൽ ആയിരുന്നു ഉപ്പും മുളകും ആരംഭിക്കുന്നത്.

സൂപ്പർഹിറ്റ് പരമ്പര ആയി മാറിയ ഷോയിൽ 1000 എപ്പിസോഡ് കഴിഞ്ഞപ്പോൾ ആണ് ജൂഹി പിന്മാറിയത്. തുടർന്ന് ചക്കപ്പഴം എന്ന സീരിയൽ കൊണ്ടുവന്ന് ഉപ്പും മുളകിനെ നിർത്തുക ആയിരുന്നു ഫ്ലോവേർസ്.

എന്നാൽ ഉപ്പും മുളകിനും ഉണ്ടാക്കിയ സ്വീകാര്യത ചക്കപ്പഴത്തിന് നേടി എടുക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. എന്തായാലും എരിവും പുളിയും എത്തുമ്പോൾ പഴയ ആർജവം ഇവർക്ക് ഇടയിൽ ഉണ്ടോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ.

You might also like