ഇരക്കൊപ്പം എന്ന് പറയുന്നവർക്ക് കുറ്റവാളിയുമായി സഹകരിക്കാൻ കഴിയില്ല എന്ന് പറയാനുള്ള ചങ്കൂറ്റമില്ല; ജോയ് മാത്യു..!!

106

കഴിഞ്ഞ ദിവസം നടിക്ക് പിന്തുണയായി മലയാള സിനിമയിലെ താരങ്ങൾ മുഴുവൻ എത്തിയപ്പോൾ കുറ്റവാളിയുമായി സഹകരിക്കാൻ കഴിയില്ല എന്ന് പറയാൻ ആരുമില്ല എന്ന് ജോയ് മാത്യു പറയുന്നു.

നീണ്ട അഞ്ചു വർഷമായി നടി നടത്തുന്ന നിയമപോരാട്ടം എവിടെയും എത്താതെ നിൽക്കുമ്പോൾ സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തൽ ആണ് കേസിൽ പുത്തൻ വഴികൾ തുറക്കുന്നത്.

മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ പിന്തുണ അറിയിച്ചു വന്നു എങ്കിൽ കൂടിയും കുറ്റാരോപിതനായ നടനൊപ്പം പ്രവർത്തിക്കാൻ കഴിയില്ല എന്ന് പറയാൻ ആരും ഇതുവരെയും തയ്യാറായില്ല എന്ന് ജോയ് മാത്യു പറയുന്നത്.

നടി സോഷ്യൽ മീഡിയ വഴി പങ്കുവെച്ച കുറിപ്പ് ആണ് കഴിഞ്ഞ ദിവസം മലയാളം സിനിമ ലോകം ഏറ്റെടുത്തത്. നടിയുടെ കുറിപ്പ് ഇങ്ങനെ…

5 വർഷമായി എന്റെ പേരും വ്യക്തിത്വവും , എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ അപ്പോൾ ഒക്കെയും ചിലരൊക്കെ നിശബ്ദത ഭേതിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ.. എന്റെ ശബ്ദം നിലക്കാതെ ഇരിക്കാൻ.. എന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലർത്താനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെ ഇരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി. എന്നായിരുന്നു താരം കുറിച്ചത്.