വേട്ടക്കാരനൊപ്പമല്ല ഇ.രക്കൊപ്പം; ദിലീപിനെ പിന്തുണ വിഷയം ന്യായീകരിച്ച് സാന്ദ്ര തോമസ്..!!

68

ദിലീപിനെതിരെയുള്ള വിവാദ വിഷയങ്ങൾ കത്തി നിൽക്കുമ്പോൾ ആയിരുന്നു കുറച്ചു ദിവസങ്ങൾക്ക് മുന്നേ സ്ത്രീ പക്ഷ മാഗസിൻ വനിതയുടെ കവർ ഫോട്ടോയിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം വെച്ചുള്ള എഡിഷൻ എത്തിയത്.

ഈ വിഷയത്തിൽ വനിതക്ക് വേറെ വമ്പൻ ട്രോളുകൾ ആണ് എത്തിയത്. നടിയും നിർമാതാവുമായ സാന്ദ്ര തോമസ് കഴിഞ്ഞ ദിവസം ഈ കവർ ഫോട്ടോയെ കുറിച്ച് ഇട്ട പോസ്റ്റ് വലിയ വിവാദം ആയിരുന്നു. നിരവധി ആളുകൾ ആണ് താരത്തിന് എതിരെ പോസ്റ്റിൽ വിമർശനം ആയി എത്തിയത്.

എന്നാൽ സംഭവം ഇപ്പോൾ കൂടുതൽ വിവാദം ആയതോടെ താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചത് ആണെന്ന് താരം ഇപ്പോൾ പറയുന്നത്. സാന്ദ്രയുടെ പോസ്റ്റ് ഇങ്ങനെ..

ചേച്ചി ഇ.രക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ…?
ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകൾക്കുള്ള മറുപടി ഓരോരുത്തർക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ് ഈ പോസ്റ്റിടുന്നത്. ഈയൊരു ചോദ്യം തന്നെ അപ്രസക്തമാണ് . തീർച്ചയായും ഇ.രക്കൊപ്പംതന്നെ.

എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാൻ നിങ്ങളിൽ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കിൽ നമ്മുടെ തങ്കകൊലുസിന്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തിൽ വളർന്നു വരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളു.

ആരെയെങ്കിലും വെള്ളപൂശാനോന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്‌. രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും…? ആദ്യം വന്ന കുറച്ചു കമന്റ്സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത്.

ബാക്കിയുള്ളവർ അത് പിന്തുടർന്നു. തങ്കക്കൊൽസിന് സുഖമില്ലാതെ ഇരുന്നതിനാൽ കമന്റുകൾക്ക്‌ കൃത്യമായി റിപ്ലൈ ചെയ്യാൻ പറ്റിയില്ല. അപ്പോഴേക്കും പോസ്റ്റിന്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടുപോകപ്പെട്ടിരുന്നു .എന്നെ അറിയാവുന്നവർ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷൻ തരണമെന്ന് തോന്നി. ഞാൻ ഇ.രയ്‌ക്കൊപ്പം തന്നെയാണ്.

നേരത്തെ വനിതാ കവർ ഫോട്ടോ ഷെയർ ചെയ്ത് സാന്ദ്ര തോമസ് കുറിച്ചത് ഇങ്ങനെ ആയിരുന്നു..

‘മാമാട്ടി’ ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകൾ മാത്രമേ കാണാൻ പറ്റുന്നുള്ളു. എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാൻ പറ്റുന്നുള്ളു. ജന്മം കൊണ്ട്‌ ഇ.രയാക്കപ്പെട്ടവൾ. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അറിഹിക്കുന്നു.

You might also like