സാമന്തയും സൽമാൻ ഖാനും പ്രണയത്തിൽ; സല്ലുവിന്റെ 56 ആം പിറന്നാളിന് സാമന്ത എത്തിയതോടെ വാർത്ത പുറംലോകം അറിയിക്കുന്നത്..!!

161

വീണ്ടും പ്രണയത്തിൽ കുടുങ്ങി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. ഇത്തവണ അദ്ദേഹത്തിന്റെ പ്രണയിനി ആരെന്നു ഉള്ള വാർത്തകൾ വന്നപ്പോൾ അക്ഷരാർത്ഥത്തിൽ തെന്നിന്ത്യൻ പ്രേക്ഷകരും ഒന്ന് ഞെട്ടി എന്ന് വേണം പറയാൻ.

ഈ അടുത്ത് സൽമാന്റെ അമ്പത്തിയാറാം ജന്മദിന ആഘോഷത്തിൽ താരം എത്തിയതോടെ ആണ് സൽമാൻ പ്രണയത്തിൽ ആണെന്ന് ഉള്ള വാർത്തകൾ എത്തിയത്. എന്നാൽ തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഇതിൽ ഞെട്ടൽ ഉണ്ടാക്കിയത് കാമുകി ആയി എത്തിയ താരത്തിന്റെ പേര് കേട്ടപ്പോൾ ആയിരുന്നു.

സാമന്തയും സൽമാനും പ്രണയത്തിൽ ആണെന്ന് വാർത്ത പരന്നതോടെ തെലുങ്ക് നടി സാമന്ത രുത് പ്രഭു ആണെന്ന് ധരിച്ചവർ ആണ് ഏറെ എങ്കിൽ കൂടിയും യഥാർത്ഥത്തിൽ മറ്റൊരു സാമന്തയാണ് ഗോസ്സിപ്പിൽ ഇടം നേടിയത്.

ഷൂട്ട് ഡി ഹീറോ , ഹവായ് ഫൈവ് സീറോ , തുടങ്ങിയ ചിത്രങ്ങളിൽ കൂടി ശ്രദ്ധ നേടിയ സാമന്ത ലോക്ക്വുഡ് ആണ് സൽമാനുമായി ഗോസിപ്പ് കോളത്തിൽ കേറിയത്. എന്നാൽ പ്രണയ വാർത്ത ബോളിവുഡ് സിനിമ മേഖലയിൽ പരന്നതോടെ പ്രണയം നിരസിച്ച് സാമന്ത ലോക്ക്വുഡ് തന്നെ രംഗത്ത് വന്നു.

ആളുകൾ ഒരുപാട് സംസാരിക്കുമെന്ന് ഞാൻ കരുതുന്നു. ആളുകൾക്ക് ഒന്നിനെക്കുറിച്ചും ഒരുപാട് പറയാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഞാൻ സൽമാനെ കണ്ടു അദ്ദേഹം വളരെ നല്ലയാൾ ആണ്. അതിനെ കുറിച്ച് അത്രയേ പറയാനുള്ളൂ.

അപ്പോൾ ആളുകൾക്ക് എവിടുന്നാണ് പ്രണയം ആണെന്ന് ഉള്ള ഐഡിയ കിട്ടുന്നത്. എനിക്ക് മനസിലാകുന്നില്ല. ഞാൻ സൽമാൻ ഖാനെ മാത്രമല്ല ഹൃതിക് റോഷനെയും കണ്ടിരുന്നു. എന്നെയും ഹൃത്വിക്കിനെയും കുറിച്ച് ആരും ഒന്നും പറയുന്നില്ല.

അപ്പോൾ ഈ വാർത്ത എവിടെയാണെന്ന് അറിയില്ല. എന്തായാലും വരുന്ന വാർത്തകൾ ഒന്നും സത്യമല്ല. അതെ സമയം പ്രണയം നിരസിച്ച സാമന്ത ലോക്ക്വൂഡ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള സൽമാൻ ചിത്രം സുൽത്താൻ ആണെന്നും പറയുന്നു.

You might also like