രണ്ട് പേർ പിടിയിൽ; രജിത് കുമാർ ഒളിവിൽ; ബിഗ് ബോസ് താരത്തെ സ്വീകരിക്കാനെത്തിയ എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി..!!

80

മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ട്രെന്റ് ആയ ഷോയാണ് ബിഗ് ബോസ് സീസൺ 2. ഇതിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം ആണ് രജിത് കുമാർ. കഴിഞ്ഞ ദിവസം തന്റേതായ കയ്യബദ്ദം കൊണ്ട് രജിത് കുമാർ ഷോയിൽ നിന്നും പുറത്തായിരുന്നു.

തുടർന്ന് കഴിഞ്ഞ ദിവസം അതീവ ജാഗ്രതയിൽ ഉള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാതൊരു വിധ സുരക്ഷാ സജീകരണവും ഇല്ലാതെ രജിത് കുമാർ എത്തുകയും താരത്തെ സ്വീകരിക്കാനായി 75 ഓളം ആരാധകർ പ്രവർത്തകരും എത്തിയിരുന്നു. സുരക്ഷാ നിയമങ്ങൾ പാലിക്കാത്ത ഇവർക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു.

തുടർന്ന് ഇപ്പോൾ കേസും ആയി ബന്ധപ്പെട്ട് രണ്ട പേരെ പോലീസ് പിടികൂടി എന്നും രജിത് കുമാർ ഒളിവിൽ ആണ് എന്നും ആണ് മന്ത്രി സുനിൽ കുമാർ അറിയിക്കുന്നത്. കൂടാതെ കൂടെ ഉണ്ടായിരുന്ന എല്ലാവരെയും പിടികൂടും എന്നും അതിനു വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും എന്നും മന്ത്രി സുനിൽ കുമാർ അറിയിച്ചു.

കോവിഡ് 19 ഭീതിയിൽ ഉള്ള നമ്മുടെ സംസ്ഥാനത്ത് നാടിന് അപമാനം ആകുന്ന ഈ സംഭവം അതീവ ഗൗരവത്തോടെ ആണ് കാണുന്നത് എന്ന് മന്ത്രി അറിയിച്ചു.

You might also like