‘ഒന്നാണ് നമ്മൾ’ – സ്റ്റേജ് ഷോയിൽ മമ്മൂക്കയും ലാലേട്ടനും മഞ്ജു വാര്യരും പങ്കെടുക്കുന്നു…!!

137

മഹാപ്രളയം നേരിട്ട കേരളത്തിന് കൈത്താങ്ങായി മലയാള സിനിമയിലെ നടി നടന്മാരുടെ സംഘടനായ അമ്മ നടത്തുന്ന സ്റ്റേജ് ഷോ, അടുത്ത മാസം ഏഴിന് അബുധാബിയിൽ വെച്ചു നടക്കുന്നു.

അബുദാബിയെ പുളകം കൊള്ളിച്ച് മലയാള ചലച്ചിത്രലോകം ഒന്നടങ്കം ഒരുമിക്കുന്ന അനുപമ കലാവിരുന്ന്. നവകേരള നിർമിതിക്കായി…

Posted by Asianet on Wednesday, 28 November 2018

മലയാളത്തിലെ സൂപ്പര്താരങ്ങൾ എല്ലാവരും തന്നെ ഒന്നിക്കുന്നു എന്നുള്ളതാണ് ഈ ഷോയുടെ ഏറ്റവും വലിയ പ്രത്യേകത. മഞ്ജു വാര്യരും പൃഥ്വിരാജ് സുകുമാരനും സജീവമായി വീണ്ടും അമ്മയിലേക്ക് എത്തുന്നു എന്നുള്ളത് ഈ ഷോയുടെ ഹൈലൈറ്റ്.

https://www.facebook.com/339688932715435/posts/2555169171167389/

മോഹൻലാൽ നേതൃത്വം നൽകുന്ന താരസംഘടനയായ അമ്മ ഈ ഷോയിലൂടെ പത്ത് കോടിയോളം രൂപയാണ് സമാഹരിക്കാൻ ശ്രമിക്കുന്നത്. കോമഡി സ്കിറ്റുകളും ഡാൻസും കൂടെ വലിയൊരു ലേസർ ഷോയും ഉണ്ടാവും ഈ വമ്പൻ താരനിശയിൽ.

മമ്മൂട്ടി, മോഹൻലാൽ, മുകേഷ്, ഫഹദ് ഫാസിൽ, ജയസൂര്യ, ജയറാം, ഇന്നസെന്റ്, ബിജു മേനോൻ, മഞ്ജു വാര്യർ, മിയ, വിനീത് ശ്രീനിവാസൻ, ദുൽഖർ സൽമാൻ, മുകേഷ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, പ്രിത്വിരാജ് സുകുമാരൻ, ലക്ഷ്മി ഗോപാലസ്വാമി, കെപിഎസി ലളിത തുടങ്ങി മലയാള സിനിമയിലെ മുന്നൂറോളം താരങ്ങൾ അണിനിരക്കുന്നതാണ് ഷോ.